Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ല, ഹാദിയയുടെ അച്ഛനും ചിലത് പറയാനുണ്ട്

തിരുവനന്തപുരം: സര്‍ക്കാരിനും വനിത കമ്മീഷനുമെതിരെ ആഞ്ഞടിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ രംഗത്ത്. സര്‍ക്കാരില്‍ നിന്ന് തനിക്ക് നീതി ലഭിച്ചില്ലെന്ന് അശോകന്‍ പറഞ്ഞു. പ്രമുഖ ചാനലിലാണ് അശോകന്റെ പ്രതികരണം.

ഹാദിയ കേസിലെ എന്‍ഐഎ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് അശോകന്‍ ചോദിക്കുന്നു. വനിത കമ്മീഷന്‍ കോടതിയില്‍ പോയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അശോകന്‍. നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നത് കാണാറുണ്ടെന്നും എന്നാല്‍ എന്തറിഞ്ഞിട്ടാണ് വിമര്‍ശിച്ചതെന്നും അശോകന്‍ ചോദിക്കുന്നു.

Hadiya

മകളെ സംരക്ഷിക്കാന്‍ കോടതിയില്‍ പോയതാണോ താന്‍ ചെയ്ത തെറ്റെന്നും അശോകന്‍ ചോദിക്കുന്നുണ്ട്. 21 കുട്ടികള്‍ ഐഎസിലേക്ക് പോയത് ഇവിടെ നിന്നാണെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും അശോകന്‍. സര്‍ക്കാര്‍ കണ്ണടച്ചിരിക്കരുതെന്നും എല്ലാ പൗരന്മാരുടെയും സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നും അശോകന്‍ പറയുന്നു.

ഹാദിയ കേസില്‍ ഹാദിയയ്ക്ക് പറയാനുള്ളത് കേള്‍ക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയ കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. വിവാഹവും എന്‍ഐഎ അന്വേണവും രണ്ടാണെന്നും കോടതി വ്യക്തമാക്കി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം എങ്ങനെ വിവാഹം റദ്ദാക്കാനാകുമെന്നും കോടതി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+