'ഞാന്‍ മതം മാറി, വീട്ടില്‍ പോകേണ്ട'; നാടകീയ രംഗങ്ങള്‍, ഹാദിയയ്ക്ക് നേരെ പോലീസിന്റെ ബലപ്രയോഗം!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: ഹൈക്കോടതി വിവാഹം അസാധുവാക്കിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം പോകാതെ പ്രതിഷേധിച്ചു. ഹൈക്കോടതി ഇടപെട്ട് വിവാഹം റദ്ദാക്കിയ കേസിലെ ഹാദിയയെ പോലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. കോടതി ഉത്തരവിനെ തുടര്‍ന്നാണ് എറണാകുളം എസ്എന്‍വി സദനത്തില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ പൊലീസ് വെള്ളിയാഴ്ച വീട്ടിലേക്ക് കൊണ്ടുപോകാനെത്തിയത്.

താന്‍ മതം മാറിയെന്നും വീട്ടിലേക്ക് പോകേണ്ടെന്നും പൊലീസ് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റുമ്പോഴും ഹാദിയ വിളിച്ചുപറയുകയായിരുന്നു. വൈക്കത്തുളള വീട്ടിലേക്കാണ് പൊലീസ് ഹാദിയയെ കൊണ്ടുപോയത്. പോലീസ് എത്തിയപ്പോള്‍ എസ്എന്‍വി സദനത്തില്‍ നാടകീയ രംഗങ്ങളാണ് ഉണ്ടായത്.

 വിവാഹം അസാധുവാക്കി

വിവാഹം അസാധുവാക്കി

മതം മാറിയതിനുശേഷം മുസ്ലിം യുവാവിനെ വിവാഹം ചെയ്ത ഹാദിയയുടെയും, ഷഫീന്റെയും വിവാഹം അസാധുവാക്കി ബുധനാഴ്ചയാണ് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 സിറിയയിലേക്ക് പോകാന്‍ ആഗ്രഹം

സിറിയയിലേക്ക് പോകാന്‍ ആഗ്രഹം

അതേസമയം കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സിറിയയിലേക്ക് പോകണം അവിടെ ആടിനെ മേയ്ക്കണമെന്നൊക്കെയാണ് പറയുന്നതെന്നും കുട്ടിയുടെ പിതാവ് കോട്ടയം സ്വദേശി അശോകന്‍ പറഞ്ഞു.

 ഐസിസിലേക്ക് കടത്താന്‍ ശ്രമം?

ഐസിസിലേക്ക് കടത്താന്‍ ശ്രമം?

യുവതിയെ ഐസിസിലേക്ക് ടത്തികൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പിതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

 സ്ത്രീക്കും ഭര്‍ത്താവിനും അവകാശമില്ല

സ്ത്രീക്കും ഭര്‍ത്താവിനും അവകാശമില്ല

വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.

 കോടതിയെ സമീപിച്ചത് കഴിഞ്ഞ വര്‍ഷം

കോടതിയെ സമീപിച്ചത് കഴിഞ്ഞ വര്‍ഷം

ഹോമിയോഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി ഹൗസ്സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏകമകളെ കാണാതായെന്നുകാണിച്ചാണ് അശോകന്‍ കഴിഞ്ഞവര്‍ഷമാണ് കോടതിയെ സമീപിച്ചത്.

വിശദാംശം അന്വേഷിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കി

വിശദാംശം അന്വേഷിക്കാന്‍ സര്‍ക്കാരിന്‌ നിര്‍ദേശം നല്‍കി

ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ നടന്ന വിവാഹത്തിന്റെ വിശദവിവരം അന്വേഷിച്ചറിയിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ഹോസ്റ്റില്‍ താമസിക്കാന്‍ നിര്‍ദേശിച്ചു

തുടര്‍ന്ന് യുവതിയെ എറണാകുളത്തെ ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയിരിക്കുന്നത്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

തിരുവനന്തപുരത്ത് ജോഗിങിനിറങ്ങുന്നവര്‍ കരുതിയിരിക്കണം; ഇരുളിന്‍മറവില്‍ അവരുണ്ട്, ആയുധങ്ങളുമായി!കൂടുതല്‍ വായിക്കാം

സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി ധന്യ രാമന്‍?പറഞ്ഞവരും ഫോട്ടോ പ്രചരിപ്പിച്ചവരും കുടുങ്ങും!!കൂടുതല്‍ വായിക്കാം

English summary
Hadiya Shefin Jahan case and court order
Please Wait while comments are loading...