സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി ധന്യ രാമന്‍?പറഞ്ഞവരും ഫോട്ടോ പ്രചരിപ്പിച്ചവരും കുടുങ്ങും!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡനം ശ്രമം തടയുന്നതിനിടെ ഗംഗേശാനന്ദ തീര്‍ഥപാദയു‍ടെ ലിംഗം മുറിച്ച നിയമ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സാമൂഹ്യ പ്രവര്‍ത്തകയും ദളിത് ആക്ടിവിസ്റ്റുമായ ധന്യരാമനാണെന്ന് പ്രചരിച്ചവര്‍ കുടുങ്ങും. ഫോട്ടോ പ്രചരിപ്പിച്ചവര്‍ക്കെതിരെ ധന്യ ഡിജിപിക്ക് പരാതി നല്‍കി.

ബുധനാഴ്ചയാണ് ഗംഗേശാനന്ദ തീര്‍ഥപാദയുടെ ലിംഗം മുറിച്ച പെണ്‍കുട്ടി എന്ന പേരില്‍ ധന്യയുടെ ഫോട്ടോ പ്രചരിച്ചത്. വസ്തുനിഷ്ഠമായി കാര്യങ്ങള്‍ പരിശോധിക്കാതെ എന്തും ഷെയര്‍ ചെയ്യുന്ന മലയാളിയുടെ മാനസിക വൈകല്യമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് സംഭവത്തെ കുറിച്ച് ധന്യയുടെ പ്രതികരണം.

dhanya

തന്നെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ചിലര്‍ നടത്തുന്ന തരംതാഴ്ന്ന പണിയാണിതെന്നും ധന്യ ആരോപിക്കുന്നു. ദളിത് ആക്ടിവിസ്റ്റ് എന്ന നിലയില്‍ തനിക്ക് നേരെ മുന്‍പും ഇത്തരം അപമാനശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ധന്യ പറഞ്ഞു.

പരാതിയില്‍ ഡിജിപി നേരിട്ട് നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും പരാതി ഹൈടെക് സെല്ലിന് കൈമാറിയെന്നും ധന്യ വ്യക്തമാക്കി. വ്യാജ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെ വളരെയധികം ബുദ്ധിമുട്ടാണ് അനുഭവിക്കുന്നതെന്നും ധന്യരാമന്‍ പറഞ്ഞു.

English summary
activist dhanya raman's complaint against who promote photo on social media.
Please Wait while comments are loading...