ഹജ്ജ് - ധൃതിയില്‍ സ്വകാര്യ ക്വാട്ട വര്‍ധിപ്പിച്ചു; പ്രതിഷേധമായപ്പോള്‍ പിന്‍വലിച്ചു

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഇന്ത്യയില്‍നിന്ന് ഹജ്ജിനു പോകാന്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് കൂടുതല്‍ ക്വാട്ട അനുവദിച്ചത് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതായി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. ഇതുകൂടി ഇനി സര്‍ക്കാര്‍ ക്വാട്ടയിലേക്കു മാറും. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കാന്‍ 2018-2022 വര്‍ഷത്തെ കരട് ഹജ്ജ് നയം രൂപീകരിക്കുന്നതിനുള്ള ഉന്നതാധികാര സമിതിയായിരുന്നു നിര്‍ദേശം വച്ചത്. ഈ നിര്‍ദേശം കേന്ദ്രം ധൃതിപിടിച്ച് അംഗീകരിക്കുകയായിരുന്നു.

മഞ്ജു വാര്യർ, കാവ്യ മാധവൻ, രമ്യ നമ്പീശൻ, റീമ കല്ലിങ്ങൽ... പിന്നെ അജുവും ധർമജനും; എന്താകും വിധി?

ഇതോടെ ആറായിരം പേര്‍ക്ക് സര്‍ക്കാര്‍ ക്വാട്ടയില്‍ അവസരം നഷ്ടമാവുകയും അത് സ്വകാര്യ ക്വാട്ടയിലേക്ക് മാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ കേന്ദ്ര ന്യൂനപക്ഷ വകുപ്പു മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയെ നേരില്‍ക്കണ്ട് തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഈയാവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതായി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

hajj

രാജ്യത്തുനിന്ന് 1.7 ലക്ഷം പേര്‍ക്കാണ് ഒരു വര്‍ഷം മക്കയില്‍ ഹജ്ജിനു പോകാന്‍ അവസരമുള്ളത്. ഇതില്‍ 45,000 ആണ് സ്വകാര്യ മേഖലയില്‍. ആ ക്വാട്ട വര്‍ധിപ്പിച്ചത് ചോദ്യം ചെയ്തും കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെയും സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. ഭരണഘടനയുടെ 32ാം അനുഛേദ പ്രകാരം നല്‍കിയ റിട്ട് ഹര്‍ജിയില്‍ മുസ്‌ലിം ലീഗും കക്ഷി ചേര്‍ന്നിരുന്നു.

e_t

അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി സംസ്ഥാനങ്ങള്‍ക്ക് ഹജ്ജ് ക്വാട്ട അനുവദിക്കുക, കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുന:സ്ഥാപിക്കുക, കുറഞ്ഞ നിരക്കില്‍ ഹജ്ജ് വിമാന സര്‍വിസുകള്‍ ലഭ്യമാക്കുന്നതിനായി ആഗോള ടെന്‍ഡര്‍ വിളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജിയുമായി മുന്നോട്ടു പോവുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
hajj private quota increased and decreased due to protest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്