പറഞ്ഞ പണിയെടുത്താൽ പോരെ? ഇതൊക്കെ വെറും ജാഡ, മികച്ച സീരിയലിന് അവാർഡില്ലാത്തതിനെതിരെ ഹരീഷ് പേരടി
തിരുവനന്തപുരം: ഇന്ന് പ്രഖ്യാപിച്ച 29ാമത് സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയിരിക്കുകയാണ്. മികച്ച നടനും നടിയും അടക്കമുളള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചുവെങ്കിലും മികച്ച സീരിയലിനോ രണ്ടാമത്തെ സീരിയലിനോ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായില്ല.
ജൂറിക്ക് മുന്‍പില്‍ മികച്ച സീരിയലിനുളള പുരസ്‌ക്കാരത്തിനായി ലഭിച്ച ഭൂരിപക്ഷം എന്‍ട്രികളും അവാര്‍ഡിന് പരിഗണിക്കാനുളള നിലവാരം ഇല്ലാത്തവ ആയിരുന്നു എന്നാണ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയത്. ഈ തീരുമാനത്തിന് വലിയ കയ്യടികള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ജൂറിക്കെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
ഇതെന്തൊരു ലുക്കാണ്? 'രാജമാത ശിവഗാമി' തന്നെയോ? പേളിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

മികച്ച സീരിയല്‍, മികച്ച രണ്ടാമത്തെ സീരിയല്‍, മികച്ച കലാസംവിധായകന്‍ എന്നീ വിഭാഗത്തിലാണ് ഇത്തവണ പുരസ്‌ക്കാരങ്ങളൊന്നും ഇല്ലാത്തത്. സംവിധായകനായ ആര്‍ ശരത് ചെയര്‍മാനായ ജൂറിയാണ് പുരസ്‌ക്കാര ജേതാക്കളെ നിര്‍ണയിച്ചത്. ടെലിവിഷന്‍ സീരിയലുകള്‍ സ്ത്രീകളേയും കുട്ടികളേയും മോശമായി ചിത്രീകരിക്കുന്നതായി ജൂറി ചൂണ്ടിക്കാട്ടി. കുടുംബ പ്രേക്ഷകര്‍ ടിവിയെ വിനോദത്തിനായി കൂടുതല്‍ ആശ്രയിക്കുന്ന പശ്ചാത്തലത്തില്‍ സീരിയലുകളിലും കോമഡി ഷോകളിലും ചാനലുകള്‍ കൂടുതല്‍ ഉത്തരവാദിത്തം പുലര്‍ത്തണം എന്നും ജൂറി അഭിപ്രായപ്പെട്ടു.

മികച്ച സീരിയലിന് പുരസ്ക്കാരം നൽകാത്തതിനെതിരെയാണ് നടൻ ഹരീഷ് പേരടി രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹരീഷ് പേരടിയുടെ പ്രതികരണം ഇങ്ങനെ: '' ഈ നിൽക്കുന്നവരുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാൽ 7 മണി മുതൽ 9 മണി വരെ സീരിയലുകൾ ഓടികൊണ്ടിരിക്കുകയായിരിക്കും... അവരുടെ അച്ഛനോ അമ്മയോ ഭാര്യയോ ആരെങ്കിലും സിരിയലുകൾ കണ്ടുകൊണ്ടിരിക്കുകയായിരിക്കും... ഇവരുടെ വീടുകളിൽ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളിൽ തകരാൻ പോകുന്നത്..

നിങ്ങളുടെ മുന്നിൽ വന്ന സിരിയലുകൾ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്... അല്ലാതെ നിലവാരം പരിശോധിക്കാനല്ല... അതിന് വേറെ കമ്മറ്റിയെ സർക്കാർ നിയോഗിക്കും... പറഞ്ഞ പണിയെടുത്താൽ പോരെ... അല്ലെങ്കിൽ നിങ്ങളുടെയൊക്കെ കഥകൾക്കും സിനിമകൾക്കും ഭയങ്കര നിലവാരമല്ലെ?.. നിങ്ങളുടെ സൃഷ്ടികളുടെ നിലവാരം കൊണ്ടാണല്ലോ ഇവിടെ ഇത്രയധികം ബലാൽസംഗങ്ങളും രാഷ്ട്രിയ കൊലപാതങ്ങളും കുറഞ്ഞ് കുറഞ്ഞ് വരുന്നത്...

കേരളത്തിലെ സിനിമ വിലയിരുത്തുമ്പോൾ കുറോസോവയുടെ സിനിമയുടെ നിലവാരമുണ്ടോ ?..കേരളത്തിലെ കഥകൾ വിലയിരുത്തുമ്പോൾ പൗലോ കൊയ്ലോയുടെ നിലവാരമുണ്ടോ?.. എന്ന് നോക്കിയിട്ടലല്ലോ നിങ്ങൾക്കൊന്നും പലപ്പോഴായി അവാർഡുകൾ തന്നത്... പഞ്ചായത്ത് തല കായിക മത്സരത്തിലെ 100 മീറ്റർ ഓട്ടത്തിന് പി.ടി.ഉഷയുടെ ഓട്ടത്തിന്റെ നിലവാരം ആരും പരിഗണിക്കാറില്ല... അല്ലെങ്കിലും സിനിമ, സാഹിത്യം തുടങ്ങിയ കലയിലെ സവർണ്ണർക്ക് പുച്ഛമായ എല്ലാവരും പരിഹസിക്കുന്ന കലയിലെ അവർണ്ണരായ സീരിയൽ കലാകാരൻമാരെ വിലയിരുത്താൻ ഒരു യോഗ്യതയൂമില്ല...

എന്റെ വീട്ടിൽ സീരിയലുകൾ കാണാറുണ്ട്... ഞാൻ സീരിയലുകളിൽ അഭിനയിച്ച് കുറെ കാലം കുടുംബം പോറ്റിയിട്ടുമുണ്ട്... എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ നിലപാടുകൾ ഉറക്കെ പറയാറുണ്ട്... സീരിയലുകൾ എഴുതാനുള്ള അവസരത്തിനു വേണ്ടി നടക്കുന്ന ഒരു പാട് ബുദ്ധിജീവികളെ ഞാൻ കണ്ടിട്ടുമുണ്ട്... ഇതൊക്കെ വെറും ജാഡ.. അത്രയേയുള്ളൂ...''
Recommended Video

ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌ക്കാരം നേടിയിരിക്കുന്നത് അശ്വതി ശ്രീകാന്ത് ആണ്. ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന സീരിയയിലെ അഭിനയത്തിനാണ് അശ്വതി പുരസ്‌ക്കാരം സ്വന്തമാക്കിയത് മികച്ച നടനുളള പുരസ്‌ക്കാരം ശിവജി ഗുരുവായൂര്‍ നേടി. കഥയറിയാതെ എന്ന പരമ്പരയിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. അക്ഷരത്തെറ്റിലെ അഭിനയത്തിന് ശാലു കുര്യന്‍ മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ചക്കപ്പഴം സീരിയലിലെ റാഫിയാണ് മികച്ച രണ്ടാമത്തെ നടന്‍. മികച്ച ഹാസ്യ പരിപാടിയായി മഴവില്‍ മനോരമയിലെ മറിമായം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അവതാരകനായി ഏഷ്യാനെററ് ന്യൂസിലെ ബാബു രാമചന്ദ്രനും മികച്ച അവതാരകയായി രാജശ്രീ വാര്യരും തിരഞ്ഞെടുക്കപ്പെട്ടു.












Click it and Unblock the Notifications