കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി കുഴിച്ച കുഴിയില്‍ വീണ് സിപിഎം... യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ സിപിഎം നേതൃത്വം!

  • By Desk
Google Oneindia Malayalam News

കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത നിര്‍മ്മിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കത്തിനെ എതിര്‍ത്ത് വയല്‍ കിളികളുടെ നേതൃത്വത്തില്‍ തുടങ്ങിയ സമരത്തിന് വലിയ പിന്തുണ ലഭിക്കുകയും സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ആക്ഷേപം ഉയരുകയും ചെയ്തിരുന്നു, എന്നാല്‍ ഇതില്‍ രാഷ്ട്രീയം നേട്ടം ഉണ്ടാക്കിയാതാകട്ടെ ബിജെപിയും. ദേശീയ പാതയക്ക് 100 കിമി വരെ പരിസ്ഥിതി ആഘാത റിപ്പോര്‍ട്ട് പോലും വേണ്ടാതെ ഏറ്റെടുക്കാം എന്ന നിയമ ഭേദഗതി അടുത്തിടെ നടത്തിയ കേന്ദ്ര സര്‍ക്കാരിന്‍റെ തിരുമാനം മറച്ചുവെക്കാനും അതേസമയം കീഴാറ്റൂരില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ഭേദഗതിയാണ് കീഴാറ്റൂരിലെ സമരത്തിന്‍റെ അടിസ്ഥാനം എന്നിരിക്കെ അതിനെ ഉയര്‍ത്തിക്കാട്ടാന്‍ സിപിഎമ്മിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. ഏപ്രില്‍ മൂന്നിന് ബിജെപി കണ്ണൂരില്‍ നിന്ന് കീഴാറ്റൂരിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കുമ്മനം രാജശ്ശേഖരനാണ് ഉദ്ഘാടകന്‍. സമരത്തിനൊപ്പം നിന്ന് പദ്ധതിക്കെതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ബിജെപി കുഴിച്ച കുഴിയില്‍ വീണ സിപിമ്മിനേയും ഇരട്ടത്താപ്പ് കാണിക്കുന്ന ബിജെപിയേയും വിമര്‍ശിച്ച് കീഴാറ്റൂരില്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പ്രതി എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയാണ് സമരത്തെ കുറിച്ച് അദ്ദേഹം കുറിച്ചത്. പോസ്റ്റ് വായിക്കാം

ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍

ഉത്തരവാദി കേന്ദ്ര സര്‍ക്കാര്‍

2006 ലെ പരിസ്ഥിതി ആഘാത നിർണ്ണയ വിജ്ഞാപനത്തിൽ 20 കിലോമീറ്ററിൽ കൂടുതലുള്ള, 45 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന ഏതൊരു ദേശീയപാതാ പദ്ധതിയ്ക്കും പാരിസ്ഥിതിക ആഘാത പഠനവും പൊതുതെളിവെടുപ്പും പരിസ്ഥിതി ആഘാതലഘൂകരണ പ്ലാനും വിദഗ്ധസമിതി പരിശോധനയും സോപാധിക അനുമതിയും ആവശ്യമാണ്. ഇതിൽ സാമൂഹിക-സാമ്പത്തിക ആഘാതങ്ങളും വിലയിരുത്തപ്പെടും. വ്യത്യസ്ത അലൈന്മെന്റുകളും സാധ്യതകളും തമ്മിലുള്ള ആഘാതപഠന താതമ്യത്തിനു ശേഷം ഏറ്റവും കുറഞ്ഞ ആഘാതമുള്ള മാർഗ്ഗമാണ് സ്വീകരിച്ചത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുംവിധം അവതരിപ്പിക്കേണ്ടത് പദ്ധതി പ്രായോജകന്റെ (NHAI യുടെ) ഉത്തരവാദിത്തമാണ്. കേന്ദ്രസർക്കാരാണ് ഇത് പാർലമെന്റ് അറിയാതെ ഭേദഗതി ചെയ്ത് 100 കിലോമീറ്റർ വരെയുള്ള പദ്ധതികൾക്ക് എത്ര സ്ഥലം ഏറ്റെടുക്കണമെങ്കിലും ഒരു ആഘാതനിർണ്ണയവും പൊതുജനസമ്പർക്കവും ആവശ്യമില്ല എന്നാക്കിയത്.

എങ്ങനെ നീതീകരിക്കും

എങ്ങനെ നീതീകരിക്കും

വികസനത്തിലും വിഭവ ഉപയോഗത്തിലും ആസൂത്രണത്തിലും ജനപങ്കാളിത്തവും ശാസ്ത്രീയ സമീപനവും ആവശ്യമാണെന്ന അടിസ്ഥാന രാഷ്ട്രീയവും 73 ആം ഭരണഘടനാ ഭേദഗതിയോടെ അന്തസ്സത്തയും ആണ് മേൽപ്പറഞ്ഞ ഭേദഗതിയിലൂടെ അട്ടിമറിച്ചത്. അത് കഴിഞ്ഞു കേരളത്തിൽ NH നുവേണ്ടി ഇറങ്ങുന്ന ആദ്യ സ്ഥലം ഏറ്റെടുക്കൽ വിജ്ഞാപനമാണ് കീഴാറ്റൂരിലെ 21 കിലോമീറ്ററിൽ. കാസറഗോഡ് മുതൽ എടപ്പള്ളി വരെയാണ് NH വികസനപദ്ധതി എങ്കിലും, കാസറഗോഡ്-ചെറുവത്തൂർ, ചെറുവത്തൂർ-കണ്ണൂർ, കണ്ണൂർ-കോഴിക്കോട് എന്നിങ്ങനെ മുറിച്ചു മുറിച്ചു ചെറിയ പദ്ധതികളാക്കി 100km എന്ന പരിധിയിൽ നിന്നും അതുവഴി പാരിസ്ഥിതിക-സാമൂഹിക ഉത്തരവാദിത്തങ്ങളിൽ നിന്നും ശാസ്ത്രീയ പരിശോധനകളിൽ നിന്നും NHAI ഒളിച്ചോടുന്നത് എങ്ങനെയാണു നീതീകരിക്കാനാകുക??

ബിജെപി സര്‍ക്കാര്‍ തന്നെ

ബിജെപി സര്‍ക്കാര്‍ തന്നെ

കടൽനിരപ്പിനോട് അധികം ഉയരത്തിലല്ലാതെ സ്ഥിതി ചെയ്യുന്ന ആ വയലിന്റെയും തണ്ണീർത്തടത്തിന്റെയും പാരിസ്ഥിതിക-സാമൂഹിക മൂല്യം പരിഗണിക്കാതെയും, ബദൽ സാധ്യതകൾ വേണ്ടവിധം പരിശോധിക്കാതെയും കേന്ദ്രസർക്കാർ ഇറക്കിയ അശാസ്ത്രീയമായ 3A വിജ്ഞാപനമാണ് കീഴാറ്റൂരിൽ ചോദ്യം ചെയ്യപ്പെടുന്നത്. ഈ പരിസ്ഥിതിനാശം ചോദ്യം ചെയ്യാൻ പ്രവർത്തിക്കേണ്ട ദേശീയഹരിത ട്രിബ്യുണലും BJP സർക്കാർ ജഡ്ജിമാരെ നിയമിക്കാതെ നിഷ്കരുണം കൊന്നൊടുക്കി.

എതിര്‍ക്കേണ്ടി ഇരുന്നത് സിപിഎം.. പക്ഷെ ചെയ്തതോ

എതിര്‍ക്കേണ്ടി ഇരുന്നത് സിപിഎം.. പക്ഷെ ചെയ്തതോ

ദേശീയതലത്തിൽ അത് ചോദ്യം ചെയ്യാനും, കേന്ദ്രസർക്കാരിന്റെ പരിസ്ഥിതിവിരുദ്ധ നയം തുറന്നുകാട്ടാനും തിരുത്താനും മുൻപിട്ട് ഇറങ്ങേണ്ട CPIM, സമരം ഏറ്റെടുക്കേണ്ട CPIM, പക്ഷെ ആ ദൗത്യത്തിന് ഇറങ്ങിയ വയൽക്കിളികളെ അധിക്ഷേപിക്കുകയും ബദൽസമരം നടത്തുകയുമാണ് ചെയ്യുന്നത് എന്നത് വിരോധാഭാസമാണ്. അലൈന്മെന്റ് പുനഃപരിശോധിക്കേണ്ട NHAI യെ കുറ്റപ്പെടുത്തുക പോലുമല്ല, ഈ അലൈന്മെന്റ് തന്നെ വേണമെന്ന വാശിയും മുദ്രാവാക്യവുമാണ് CPM ന് !!
എന്നിട്ടോ? ബിജെപിയ്ക്ക് ജനപ്രീതിയുണ്ടാക്കാനുള്ള ഒരു പ്ലോട്ട് കൂടി ഉണ്ടാക്കി വെയ്ക്കുന്നു. കുറ്റം ആർക്ക് ! കീഴാറ്റൂരെ പാവം കുറച്ചു നാട്ടുകാർക്കും പരിസ്ഥിതി സ്നേഹികൾക്കും !!
കീഴാറ്റൂരിന്റെ രാഷ്ട്രീയം ഇനിയെങ്കിലും പിണറായി സർക്കാർ തിരിച്ചറിയും എന്ന് കരുതുന്നു ഹരീഷ് കുറിച്ചു.

<strong></strong>കീഴാറ്റൂരില്‍ സമരം കോലംമാറും; ലോങ്മാര്‍ച്ചിന് കളമൊരുക്കുന്നു!! നന്ദിഗ്രാമിലെ കര്‍ഷകരുമെത്തുംകീഴാറ്റൂരില്‍ സമരം കോലംമാറും; ലോങ്മാര്‍ച്ചിന് കളമൊരുക്കുന്നു!! നന്ദിഗ്രാമിലെ കര്‍ഷകരുമെത്തും

രാഹുലിന്റെ നിർദ്ദേശം അവഗണിച്ചപ്പോൾ കോൺഗ്രസിന് ഇരട്ടിമധുരം...കോൺഗ്രസ് മുന്നേറ്റത്തിൽ പകച്ച് ബിജെപി!രാഹുലിന്റെ നിർദ്ദേശം അവഗണിച്ചപ്പോൾ കോൺഗ്രസിന് ഇരട്ടിമധുരം...കോൺഗ്രസ് മുന്നേറ്റത്തിൽ പകച്ച് ബിജെപി!

English summary
hareesh vasudevans post regarding keezhattur strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X