ആണുങ്ങളും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു: വെളിപ്പെടുത്തലുകള്‍ കേട്ടാല്‍ തൊലിയുരിയും, വൈറല്‍
മുംബൈ: സ്ത്രീകള്‍ എങ്ങനെ പീഡിപ്പിക്കപ്പെട്ടാലും ചോദ്യം ചെയ്യാന്‍ നിരവധിപേരുണ്ട്. എന്നാല്‍ ഇതേ അവസ്ഥ ആണുങ്ങള്‍ക്കാണ് വരുന്നതെങ്കിലോ ഇത് എത്രത്തോളം ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.
ചര്‍ച്ച ചെയ്താല്‍ അതിന് മിനുറ്റുകളുടെ ആയുസ്സു മാത്രമേ ഉണ്ടാവാറുള്ളു. എന്നാല്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്‍മാരും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പടുന്നുണ്ട്. ഇതിനെ കുറിച്ചിതാ യുവാവിന്റെ ഞെട്ടിക്കുന്ന അനുഭവം.

പുരുഷന്മാരും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നു
സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇത് ചോദ്യം ചെയ്യാനോ മാനസികമായി പിന്തുണ നല്‍കാനോ ആരും തയാറാല്ല. ഒട്ടേറെ പുരുഷന്മാര്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് ഇടയ്ക്കിടെ വാര്‍ത്ത വരാറുണ്ടെങ്കിലും ഇതിന് കുറഞ്ഞ നേരത്തേക്ക് മാത്രമേ ചര്‍ച്ച ചെയ്യപ്പെടാറുള്ളു.

സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം അമ്മാവനില്‍ നിന്ന് പതിനൊന്നു വര്‍ഷം അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട യുവാവിന്റെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

ഹരീഷ് അയ്യര്‍
സ്വവര്‍ഗാനുരാഗിയായ മകന് വരനെത്തേടി അമ്മ പത്മ അയ്യര്‍ വിവഹാ പരസ്യം നല്‍കിയ കാര്യം ആരും മറന്നിട്ടുണ്ടാവില്ല. അതേ വ്യക്തിയായ ഹരീഷ് അയ്യരാണ് തന്റെ വേദനിപ്പിക്കുന്ന അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

അനുഭവം ഇങ്ങനെ
തന്റെ ഏഴാമത്തെ വയസ്സില്‍ അമ്മാവന്‍ കുളിപ്പിക്കുമ്പോഴാണ് ആദ്യമായി സംഭവിക്കുന്നതെന്ന് ഹരീഷ് പറയുന്നു. അദ്ദേഹം പലതും തന്നെ ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നു.

ശീലമായത്
തുടര്‍ച്ചയായി അമ്മാവനില്‍ നിന്ന് തനിക്ക് ഈ അനുഭവം ഉണ്ടായി. പിന്നീട് അദ്ദേഹത്തിന്റെ വീട്ടില്‍ പോകുകയും ബെഡില്‍ കിടക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തീരട്ടെ എന്നാഗ്രഹിച്ചുകൊണ്ടാണ് കിടക്കാറ്.

കൂട്ടബലാത്സംഗം
12 ാം് വയസ്സില്‍ അമ്മാവന്റെ സുഹൃത്തുകള്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തു. അന്ന് നിറയെ രക്തം പോയെങ്കിലും തനിക്ക് ആരോടും പറയാന്‍ കഴിഞ്ഞിരുന്നില്ല. ഒരു വേദന പോലും സഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ ആണല്ലെന്ന് കരുതിയാലോ എന്നോര്‍ത്തിരുന്നു.

ആത്മാഭിമാനം ഇല്ലാതെ വളര്‍ന്നു
താന്‍ ആത്മാഭിമാനം തീരെ ഇല്ലാതെയാണ് വളര്‍ന്നത്. പീഡിപ്പിക്കപ്പെട്ടാലോ എന്നു കരുതി ആളുങ്ങളുടെ വാഷ്‌റൂമില്‍ പോകാന്‍ പേടിയായിരുന്നുവെന്നും ഹരീഷ് പറയുന്നു.

തെറ്റാണെന്നു മനസ്സിലായത്
തനിക്ക് 18 വയസ്സായപ്പോള്‍ മാത്രമാണ് സംഭവിച്ചതത്രയും തെറ്റാണെന്ന് മനസ്സിലാകുന്നത്. പിന്നീട് അമ്മാവന്‍ തന്നെ സമീപിച്ചപ്പോള്‍ പറ്റില്ലെന്നു പറഞ്ഞു. ഇതേ സമയം താന്‍ അമ്മയോട് കാര്യം പറഞ്ഞിരുന്നുവെന്നും ഹരീഷ് പറയുന്നു.

ഇരകളാവുന്നത്
പുരുഷന്‍മാരും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ പുരുഷന്മാരെ സംരക്ഷകരായാണ് കണക്കാക്കുന്നത്. പുരുഷത്വത്തിന്റെ ഇരകള്‍ പുരുഷന്മാര്‍ തന്നെയാണ്.

കളിയാക്കിയത്
ബലാത്സംഗം ചെയ്യപ്പെട്ട കാര്യം സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോള്‍ തന്നെ അവര്‍ ഒരുപാട് കളിയാക്കിയിട്ടുണ്ട്. പിന്നീട് ഈ കളിയാക്കിയ സുഹൃത്തുകള്‍ തന്നെയാണ് തനിക്ക ശക്തിയായതും. ബലാത്സംഗത്തിന്റെ ഫലമായി ആദ്യമൊക്കെ ഗേയാണെന്ന് കരുതിയിട്ടുണ്ട്. എന്നാല്‍ അതല്ലെ ശരിയെന്ന് തിരിച്ചറിഞ്ഞു.

ലൈംഗിക പീഡനം അനുഭവിക്കുന്ന കുട്ടികള്‍
തന്റെ പീഡനത്തിന് ശേഷം നിയമ സഹായത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ നിയമങ്ങളൊന്നുമില്ലെന്ന് മനസ്സിലായി. അന്നെനിക്ക 18 വയസ്സായിരുന്നു പ്രായം. ഇതിലൂടെയാണ് ലൈംഗിക പീഡനം അനുഭവിക്കുന്ന കുട്ടികളെ സംരക്ഷിക്കണമെന്ന് തീരുമാനിച്ചത്.

ഉപദ്രവിച്ചവരോട് നന്ദി
താന്‍ നരകതുല്യമായ യാതനകള്‍ അനുഭവിച്ചെങ്കിലും ഈ ലോകം മോശമാണെന്ന് പറയില്ല. എന്നാല്‍ തന്നെ ഉപദ്രവിച്ചവരോട് ഇപ്പോള്‍ നന്ദി പറയുന്നു. അവരാണ് തന്നെ ഇവിടെ എത്തിച്ചതെന്നും ഹരീഷ് പറയുന്നു. അമ്മാവനെ വെറുക്കണമെന്ന് തോന്നുന്നില്ല.

സംരക്ഷണം നല്‍കും
പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും പുരുഷന്‍മാരുടെയും സംരക്ഷണത്തിന് വേണ്ടിയും അവകാസത്തിന് വേണ്ടിയും ജീവിതം മുന്നോട്ടു കൊണ്ടുപോകും. താന്‍ അഭിമാനത്തോടെ തിരഞ്ഞെടുത്ത വഴിയാണിതെന്നും ഹരീഷ് പറയുന്നു.

സ്വര്‍ഗാനുരാഗിയെ തേടിയത്
സ്വവര്‍ഗാനുരാഗിയായ മകന് വരനെ തേടി അമ്മ പരസ്യം നല്‍കിയത് ഏറെ ചൂടുപിടിച്ചൊരു വാര്‍ത്തയായിരുന്നു. ഇതില്‍ 150 ലേറെ മറുപടികളും ലഭിച്ചിരുന്നു. മുംബൈയില്‍ താമസിക്കുന്ന ഹരീഷിന് വേണ്ടി 25 നും 40 നും ഇടയിലുള്ള സസ്യാഹാരികളും മൃഗസ്‌നേഹികളുമായ വരന്‍മാരെയാണ് തേടിയിരുന്നത്.












Click it and Unblock the Notifications