കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടുകൾ തോറും വൃക്ഷ തൈകൾ; മാതൃകയായി തരൂർ പഞ്ചായത്ത്!

  • By Desk
Google Oneindia Malayalam News

പാലക്കാട്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി തരൂർ പഞ്ചായത്തിലെ എല്ലാ വീടുകളിലും പൊതു സ്ഥാപനങ്ങളിലും ഫലവൃക്ഷ തൈകൾ നൽകുന്നതിനുള്ള പദ്ധതി തൊഴിലുറപ്പിലൂടെ ആരംഭിച്ച് തരൂർ പഞ്ചായത്ത് മാതൃകയാവുന്നു.

നഴ്സറിയിലൂടെ മാവ്, പ്ലാവ്, കശുമാവ്, പുളി, നെല്ലി, പേരാ, മാതളം, ചാമ്പക്ക, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ് തുടങ്ങി 40000 ഫലവൃക്ഷതൈകൾ ഉൽപാദിപ്പിക്കുന്നത്. പഞ്ചായത്തിലെ രണ്ട് വില്ലേജുകളിലായി 5 ലക്ഷം രൂപ മുതൽമുടക്കിൽ 1046 തൊഴിൽ ദിനങ്ങൾ ഉപയോഗപ്പെടുത്തി തൊഴിലുറപ്പിലൂടെയാണ് വൃക്ഷത്തൈ നഴ്സറി പദ്ധതി നടപ്പിലാക്കുന്നത്. കൃഷിക്കാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും മറ്റ് എല്ലാവരുടെയും വീടുകളിൽ നിന്നും വിത്തുകൾ ശേഖരിച്ച് മാർച്ച് പകുതിയോടെ പാകിയത് മുളച്ചുതുടങ്ങി. മെയ് മാസം അവസാന വാരത്തോടെ വിതരണത്തിനൊരുങ്ങും.

Palakkad

തരൂർ പഞ്ചായത്തിലെ ഏകദേശം വരുന്ന 11000 വീടുകളിലും, 4000 സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റ് പൊതു സ്ഥാപനത്തിലെ എല്ലാ ജീവനക്കാർക്കും ഓരോ തൈകൾ വീതം നൽകും. കൂടുതലുള്ള തൈകൾ പഞ്ചായത്തിലെ എല്ലാ പൊതുസ്ഥലങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി തൈകൾ നടും.

ബാക്കി വരുന്ന തൈകൾ ആവശ്യപ്പെടുന്ന മുറക്ക് മറ്റു പഞ്ചായത്തുകൾക്ക് സൗജന്യമായി നൽകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.മനോജ് കുമാർ പറഞ്ഞു. കനത്ത വേനലിൽ വെന്തുരുകുന്ന ജില്ലയ്ക്ക് ആശ്വാസമാകുന്നതാണ് നടപടികൾ. വരും തലമുറയ്ക്ക് പ്രതീക്ഷ നൽകാനും ഇത്തരം മാതൃകകൾ സഹായിക്കും.

English summary
'Haritha Keralam' project in Taroor Panchayat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X