കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താല്‍ ക്രിമിനല്‍ കുറ്റമല്ല, തടയാനാവില്ലെന്ന് കോടതി

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഹര്‍ത്താല്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നതിനേയും ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഹര്‍ത്താല്‍ ആഹ്വാനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ത്താല്‍ നിരോധിക്കണം എന്നും ഹര്‍ത്താല്‍ ആഹ്വാനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം എന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി തള്ളിയത്.

Hartal High Court

ഹൈക്കോടതിയുടെ ഫുള്‍ ബഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹര്‍ത്താലിന്റെ കാര്യത്തില്‍ നിയമ നിര്‍മാണം നടത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതിന് സമഗ്ര നിയമ നിര്‍മാണം വേണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നും ഹൈക്കോടതി വ്യക്തമാക്കി.

മുമ്പ് ബന്ദ് നിരോധിച്ചത് കോടതിയായിരുന്നു. അതിന് ശേഷം ഹര്‍ത്താല്‍ ബന്ദിന്റെ രൂപത്തിലേക്ക് മാറുകയായിരുന്നു.

ഹര്‍ത്താലിനെ കുറ്റകരമായി കാണാനാവില്ലെന്ന് വിലയിരുത്തിയ കോടതി, ഹര്‍ത്താലിന്റെ പേരിലുണ്ടാകുന്ന അക്രമ സംഭവങ്ങളെ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നത് സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തണം. ഇക്കാര്യം ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണെന്നും കോടതി പറയുന്നു .

English summary
Hartal is not a criminal offense: High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X