കണ്ണൂരില്‍ ബിജെപിയുടെ ഹര്‍ത്താല്‍ തുടങ്ങി, മാഹിയും നിശ്ചലം!!

  • Written By:
Subscribe to Oneindia Malayalam

കണ്ണൂര്‍: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കണ്ണൂരില്‍ ആരംഭിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കണ്ണൂരിനൊപ്പം മാഹിയിലും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാല്‍, പത്രം എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴിവാക്കി. വെള്ളിയാഴ്ച വൈകീട്ടാണ് രാമന്തളി മണ്ഡലം കാര്യവാഹക് കക്കംപാറയിലെ ചൂരിക്കാട് ബിജു (34) വെട്ടേറ്റു മരിച്ചത്.

1

പെയിന്റിങ് തൊഴിലാളിയായ ബിജു ജോലി കഴിഞ്ഞു മടങ്ങവെയാണ് ആക്രമണമുണ്ടായത്. പഴയങ്ങാടി ഭാഗത്തു നിന്നു ബൈക്കില്‍ വരുമ്പോള്‍ കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം ആളൊഴിഞ്ഞ സ്ഥലത്തു വച്ചു യുവാവിനെ വെട്ടിവീഴ്ത്തുകയായിരുന്നു.

2

കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്നു ബിജെപി ആരോപിക്കുന്നു. എന്നാല്‍ തങ്ങള്‍ക്കു പങ്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നത്. 2016 മേയ് മുതല്‍ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നടക്കുന്ന എട്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്.

English summary
Harthal started in Kannur.
Please Wait while comments are loading...