ഹര്‍ത്താലിന് തലേന്നു സംഭവിച്ചത്; വാക്കു പാലിക്കാത്ത ചെന്നിത്തലയും പിണറായിയും എന്തൊരു പരാജയം
തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ അക്രമം ഉണ്ടായിരിക്കുകയാണ്. വാഹനങ്ങള്‍ തടയുകയും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഹര്‍ത്താലിന് തലേന്നു പോലും ആക്രമണം ഉണ്ടായി. ഹര്‍ത്താല്‍ വിളംബര ഘോഷയാത്രയ്ക്കിടെ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനമാണ് തടഞ്ഞത്.
ഹര്‍ത്താലില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് ഗര്‍ഭിണിയെയും കൊണ്ട് പോവുകയായിരുന്ന വാഹനം തടഞ്ഞത്. ഹര്‍ത്താലിനിടെ അക്രമങ്ങള്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പു വരുത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‌റെ വാക്കും പാലിക്കപ്പെട്ടിട്ടില്ല.

തലേന്നു പോലും
ഹര്‍ത്താലിന് തലേന്നു പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗര്‍ഭിണിയെയും കൊണ്ട് പോവുകയായിരുന്ന വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലം പള്ളിമുക്കില്‍ വച്ചാണ് സംഭവം.

ആറ്റിങ്ങല്‍ സ്വദേശികളെ
ആറ്റിങ്ങല്‍ സ്വദേശികളായ കുടുംബത്തെയാണ് ഞായറാഴ്ച വൈകിട്ട് നടന്ന ഹര്‍ത്താല്‍ വിളംബര ഘോഷയാത്രയ്ക്കിടെ തടഞ്ഞത്. സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്. ആശുപത്രിയിലേക്കാണെന്ന് പറഞ്ഞിട്ടു പോലും കടന്നു പേകാന്‍ അനുവദിച്ചില്ലെന്നാണ് ആക്രമണത്തിനിരയായ ശ്യംജിത്ത്് പറയുന്നത്.

വാഹനം തകര്‍ത്തു
വാഹനം തടഞ്ഞതിനു പുറമെ പ്രവര്‍ത്തകര്‍ വാഹനത്തില്‍ അടിച്ച് കേടുപാടുകള്‍ ഉണ്ടാക്കിയതായി ഇയാള്‍ പറയുന്നു. കൂടാതെ അസഭ്യ വര്‍ഷം നടത്തിയതായും ആരോപണമുണ്ട്. പ്രവര്‍ത്തകരില്‍ പലരും മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും ശ്യാംജിത്ത് പറയുന്നു. സംഭവത്തില്‍ പരാതി നല്‍കുമെന്നും ശ്യാംജിത്ത്.

വാക്ക് പാലിക്കാതെ ചെന്നിത്തല
സമാധാന പരമായിരിക്കും ഹര്‍ത്താലെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. ഇതിനു തൊട്ടുപിന്നാലെയാണ് ഗര്‍ഭിണിയെയും കൊണ്ട് പോവുകയായിരുന്ന വാഹനം ആക്രമിക്കപ്പെട്ടത്. ഹര്‍ത്താലിനിടെയും പരക്കെ ആക്രമണം ഉണ്ടായിരിക്കുകയാണ്.

സുരക്ഷ ഉറപ്പു വരുത്താതെ പിണറായി
ഹര്‍ത്താലിനിടെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ അനുവദിക്കില്ലെന്നും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പാലിക്കാന്‍ പിണറായിക്കും കഴിഞ്ഞിട്ടില്ല. ഹര്‍ത്താല്‍ വിളംബര ഘോഷയാത്രയ്ക്കിടെ ആക്രമണം ഉണ്ടായത് പോലും വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്.

കോടതി വിമര്‍ശനം
യുഡിഎഫ് ഹര്‍്ത്താലിനെ കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. രമേശ് ചെന്നിത്തലയോട് കോടതി വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ത്താലിനിടെ ജനങ്ങള്‍ക്ക് ദ്രോഹം ഉണ്ടാകുന്ന നടപടികള്‍ ഉണ്ടാകില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് കടക വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത്.

ഹര്‍ത്താലിനെ എതിര്‍ത്ത് ബില്ല് അവതരിപ്പിച്ചവര്‍
ഹര്‍ത്താലിനെ എതിര്‍ത്ത് ബില്‍ അവതരിപ്പിച്ച യുഡിഎഫാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഇതില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹം കണ്ട് മടുത്തിട്ടാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റ വാദം.












Click it and Unblock the Notifications