അപ്രഖ്യാപിത ഹർത്താൽ: നിർബന്ധിതമായി കടകൾ അടപ്പിച്ച പന്ത്രണ്ട് പേർ വടകരയിൽ അറസ്റ്റിൽ

  • Posted By: sreejith kk
Subscribe to Oneindia Malayalam

വടകര:കാശ്മീരിൽ പിഞ്ചു ബാലിക മരിച്ചതുമായി ബന്ധപ്പെട്ടു വാട്ട്സാപ്പിൽ വന്ന ഹർത്താലിന്റെ മറവിൽ വടകരയിലും,അഴിയൂരിലും കുഞ്ഞിപ്പള്ളിയിലും ഒരുസംഘം ആളുകൾ കടകൾ അടപ്പിച്ചു. തിങ്കളാഴ്ച കാലത്ത് പതിനൊന്നു മണിയോടെയാണ് നിർബന്ധിച്ചു കടകൾ അടപ്പിച്ചത്.ഇതിനപ്പുറം അഴിയൂരിൽ വാഹനങ്ങൾ തടഞ്ഞു സ്റ്റിക്കറൊട്ടിച്ചു.ഇതോടെ ഇതുവഴിയുള്ള ബസ് ഗതാഗതവും മുടങ്ങി.ചോമ്പാൽ പോലീസ് സ്ഥലത്തെത്തി നാലോളം പേരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 harthalvadakara

മുൻ കരുതലായി കസ്റ്റഡിയിൽ എടുത്ത നാലു പേരും പ്രായ പൂർത്തിയാകാത്ത കുട്ടികളാണ്.തുടർന്ന് ബസ് ഗതാഗതം പുനഃസ്ഥാപിച്ചു.തടയലിനുപിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു എന്നാൽ വടകര ടൗണിൽ കാലത്ത് കടകൾ തുറന്നു പ്രവർത്തിച്ചെങ്കിലും പത്തരയോടെ വാട്സ് അപ്പ് കൂട്ടായ്മ എന്ന പേരിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കടകൾ അടപ്പിച്ചു.കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനും,വാഹനം തടയാൻ ശ്രമിച്ചതിനും പ്രായ പൂർത്തിയാകാത്ത രണ്ട് പേരടക്കം എട്ട് പേർ അറസ്റ്റിലായി.

വടകര വീരഞ്ചേരിയിലെ ഗാർഡൻ ഹോമിൽ മുഹമ്മദ് ആഷിക്ക്,തലശ്ശേരി പൊന്ന്യം സ്വദേശി മുഹമ്മദ് അസറുദീൻ,തലശേരി ടെംപിൾ ഗേറ്റിൽ ചെറു കുനിയിൽ മുഹമ്മദ് ഷാഹിദ്,ചെരണ്ടത്തൂർ മനത്താനത്ത് അറാഫത്ത്,പുതുപ്പണം വടക്കേമലയിൽ മുഹമ്മദ് റബിൻ,ചെമ്മരത്തൂർ തയ്യുള്ളതിൽ മുഹമ്മദ് സാഹിദ് എന്നിവരാണ് മുൻ കൂർ അറസ്റ്റിലായത്.അതിഭീകരമായി കൊലചെയ്യപ്പെട്ട തങ്ങളുടെ കൂട്ടുകാരി ആസിഫയുടെ നീതിക്കുവേണ്ടി സമപ്രായക്കാരായ വിദ്യാര്‍ഥിനികള്‍ തെരുവില്‍ പ്രതിഷേധിച്ചു.

ഗോതമ്പറോഡ് അങ്ങാടിയില്‍ ആസിഫയുടെ ഫോട്ടോകള്‍ ഉയര്‍ത്തി പിടിച്ച് വയലറ്റ് റിബണ്‍ കൊണ്ട് വായ മൂടി കെട്ടിയായിരുന്നു വിദ്യാര്‍ഥിനികളുടെ വേറിട്ട പ്രതിഷേധം. ഗോതമ്പറോഡ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ വിദ്യാര്‍ഥികളും മലര്‍വാടി ബാലസംഘവും സംയുക്തമായി സംഘടിപ്പിച്ച 'ആസിഫക്കൊപ്പം' മൗനജാഥക്ക് റിയ മുജീബ്, ഹിന ഫസല്‍, ഹന നവാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
undeclared harthal; vadakara 12 people arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്