വീണ്ടും വിദ്വേഷ പ്രസംഗം; പിസി ജോർജിനെതിരെ കേസെടുത്ത് പാലാരിവട്ടം പോലീസ്
കൊച്ചി; മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിനെതിരെ വീണ്ടും മതവിദ്വേഷ പ്രസംഗത്തിന് കേസെടുത്തു. കാക്കനാട് വെണ്ണല മഹാദേവ ക്ഷേത്രത്തിലെ ഒരു പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരിലാണ് പാലാരിവട്ടം പോലീസ് പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്. 153 എ, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ മുസ്ലീം വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ പിസി നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ പിസിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവിശ്യവുമായി പോലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി പിസി ജോർജിന് ജാമ്യം അനുവദിച്ചത്. ആരോ ഗ്യ പ്രശ്നങ്ങളും പിസിക്ക് ജാമ്യം ലഭിക്കാൻ അനുകൂല ഘടകമായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങി വീണ്ടും പ്രകോപനപരമായ പ്രസംഗം നടത്തിയത് ഒരു പക്ഷെ പിസിയുടെ ജാമ്യം റദ്ദാക്കാൻ കാരണമായേക്കാം എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

സർക്കാർ വാദം കേൾക്കാതെയാണ് പിസിക്ക് കോടതി ജാമ്യം അനുവദിച്ചതെന്ന് പൊലീസ് നേരത്തെ വാദിച്ചിരുന്നു. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പി സി ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു. അതേ സമയം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ പ്രസം ഗത്തിൽ സംഘടനയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് പിസി ജോർജിന് ജമാഅത്തെ ഇസ്ലാമി വക്കീൽ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തിൽ പിസി ജോർജ് നടത്തിയ പ്രസംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ്.
Recommended Video
പരാമർശം പിൻവലിച്ച് നിരുപാധിക മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. അഡ്വ. അമീന്‍ ഹസ്സനാണ് പിസി ജോർജിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനല്‍ കേസിലോ ആരോപണം നേരിട്ടിട്ടില്ല എന്നും ഈ നോട്ടീസിൽ പറയുന്നു. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മതസമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമമാണെന്ന് നോട്ടീസില്‍ പറയുന്നു.












Click it and Unblock the Notifications