കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം സ്‌കൂളില്‍ നിന്ന് ബാലകൃഷ്ണ പിള്ള ഔട്ട്; നടപടി ഹൈക്കോടതിയുടേത്

  • By അക്ഷയ്‌
Google Oneindia Malayalam News

കൊട്ടാരക്കര: വാളകം ആര്‍വി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയെ ഹൈക്കോടതി മാറ്റി. അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി.

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് സ്‌കൂളിന്റെ മാനേജരായി തുടരാന്‍ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വാളകം കേസിലെ അധ്യാപകന്റെ ഭാര്യ കൂടിയായ കെആര്‍ ഗീത ഹൈക്കോടതിയെ സമീപിച്ചത്. വാളകം കേസിലെ അധ്യാപികയായിരുന്ന ഗീതയെ മുന്ന് വര്‍ഷമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ്.

Balakrishan Pillai

അതേസമയം കേസില്‍ വിധി വരുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ മാസം 18ന് വാളകം രാമവിലാസം സ്‌കൂളിന്റെ മാനേജര്‍ സ്ഥാനത്ത് നിന്ന് ആര്‍ ബാലകൃഷ്ണ പിള്ള സ്വയം ഒഴിഞ്ഞിരുന്നു. പകരം മരുമകനും ഐഎസ് ഉദ്യോഗസ്ഥനുമായ മോഹന്‍ദാസിനെ മാനേജരായി നിയമിക്കുകയും ചെയ്തിരുന്നു.

പിണറായി വിജയന്‍ അധികാരത്തിലേറിയതിന് ശേഷം അധ്യാപകന്‍ കൃഷ്ണകുമാറിനെ സസ്‌പെന്റ് ചെയ്ത പിള്ളയുടെ നടപടി വിവാദമായിരുന്നു. അധ്യാപകനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ സര്‍ക്കാരിനെ സമീപിക്കുകയും തുടര്‍ന്ന് ആര്‍ ബാലകൃഷ്ണ പിള്ള സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
High Court removes R Balakrishna Pillai from Valakom school manager post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X