Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവച്ചു

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ പി ജയരാജന്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നത് 10-ാം തീയതിയിലേക്ക് മാറ്റി. എന്നാല്‍ ജയരാജന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ട് മനോജിന്റെ സഹോദരന്‍ ഉദയകുമാര്‍ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

തലശ്ശേരി സെഷന്‍സ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതുടര്‍ന്നാണ് ജയരാജന്‍ ഹൈക്കടതിയെ സമീപിച്ചത്. അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ഗൂഢാലോചനക്കുറ്റം ചുമത്തക്ക തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.

P Jarajan

നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ( യുഎപിഎ ) പ്രകാരമുള്ള കുറ്റമാണ് സിബിഐ തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാല്‍ തന്റെ പേരില്‍ കുറ്റം ചുമത്താനുള്ള കാരണം വ്യക്തമല്ല. നിയമപ്രകാരമുള്ള കുറ്റം ചുമത്താനുണ്ടെങ്കില്‍ മാത്രമേ ജാമ്യം നിഷേധിക്കാവൂ എന്നും ഹര്‍ജിയില്‍ പറയുന്നു.

2016 ജനുവരി 21നാണ് ജയരാജനെ കതിരൂര്‍ മനോജ് വധക്കേസില്‍ 25-ാം പ്രതിയായി സിബിഐ ചേര്‍ത്തത്. അതിനിടെ സെഷന്‍സ് കോടതിയില്‍ ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ജനുവരി 30തിന് തള്ളുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+