കള്ളപ്പണത്തിനെതിരായ നീക്കത്തിന് തിരിച്ചടി കേരളത്തില്‍ നിന്നോ? 2000രൂപ നോട്ടുകള്‍ കൊച്ചിയില്‍ സുലഭം
നോട്ട് നിരോധനത്തിനു പിന്നാലെ കൊച്ചിയിലേക്ക് കളളപ്പണത്തിന്റെ ഒഴുക്ക്. 2000 രൂപ നോട്ടുകളും അമിതമായി ചോരുന്നു. കള്ളപ്പണത്തിനെതിരായ കേന്ദ്ര നീക്കങ്ങള്‍ക്ക് തിരിച്ചടി.
കൊച്ചി : കള്ളപ്പണം നിരോധിച്ചതിനു പിന്നാലെ കൊച്ചിയിലേക്ക് കളളപ്പണത്തിന്റെ ഒഴുക്ക്. 200 കോടി രൂപയുടെ കള്ളപ്പണം കൊച്ചിയിലേക്ക് കടത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം. ഇതിനെ തുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പരിശോധന ശക്തമാക്കി. റിയല്‍ എസ്‌റ്റേറ്റ്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ബാങ്കുകളില്‍ മാറ്റിയെടുക്കാന്‍ കഴിയുന്നതിലും അധികം പണം കുമിഞ്ഞു കൂടുന്നതായാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. നോട്ടു നിരോധനത്തിനു പിന്നാലെ ഇത്രയുമധികം പണം കേരളത്തിലേക്ക് കുമിഞ്ഞു കൂടുന്നതിന്റെ കാരണവും വ്യക്തമല്ല.

ബാങ്കുകളുടെ കണക്കില്‍പ്പെടുന്നതിലും കൂടുതല്‍ 2000 രൂപയും കൊച്ചി, ആലുവ മേഖലകളില്‍ ചോര്‍ന്നിരിക്കുന്നതായും വിവരങ്ങളുണ്ട്. കള്ളപ്പണം തടയാനുള്ള കേന്ദ്ര നീക്കത്തിനേറ്റ തിരിച്ചടിയാണ് 2000 രൂപ നോട്ടുകളുടെ അമിത ചോര്‍ച്ച. ഇത് കള്ളനോട്ടാണോ എന്നും സംശയിക്കുന്നുണ്ട്.
അസാധു നോട്ടുകള്‍ വന്‍ തോതില്‍ എത്തിയതും 2000 രൂപയുടെ നോട്ടുകള്‍ അമിതമായി ചോര്‍ന്നതും ഗുരുതര സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നു തന്നെയാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് ഉറവിടം കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചത്.
സമീപ ദിവസങ്ങളില്‍ അസാധുവാക്കിയ നോട്ടുകള്‍ മാറാനെത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കാന്‍ റിസര്‍വ്ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പണം സൂക്ഷിക്കുന്ന കാഷ് ചെസ്റ്റുകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പിന്നില്‍ കള്ളപ്പണ മാഫിയയാണെന്നാണ് ഏജന്‍സികള്‍ സംശയിക്കുന്നത്. കള്ളപ്പണം കണ്ടെത്താനുള്ള നീക്കങ്ങളില്‍ വിളളല്‍ വീഴ്ത്താന്‍ കള്ളപ്പണ റാക്കറ്റ് സംഘടിതമായി ശ്രമിക്കാനുള്ള സാധ്യതയും ഏജന്‍സികള്‍ തള്ളുന്നില്ല.












Click it and Unblock the Notifications