കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി രൂക്ഷം; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തുന്നു, സാധ്യമായതെല്ലാം ചെയ്യും-മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

കേരളത്തില്‍ രണ്ടുദിവസമായി കനത്ത മഴതുടര്‍ന്നതോടെ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചല്ലും ഉരുള്‍പൊട്ടലുമുണ്ടായി. താഴ്ന്ന പ്രദേശങ്ങളില്‍ പലതും വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ 13 പേര്‍ മരിച്ചു.

<strong>സിപിഎമ്മിനെ പറഞ്ഞാല്‍ മതി; മുകേഷ്-ഷമ്മി തിലകന്‍ വാക്കേറ്റം, കൈയാങ്കളിയുടെ വക്കില്‍ ഇടപെട്ട് ലാല്‍</strong>സിപിഎമ്മിനെ പറഞ്ഞാല്‍ മതി; മുകേഷ്-ഷമ്മി തിലകന്‍ വാക്കേറ്റം, കൈയാങ്കളിയുടെ വക്കില്‍ ഇടപെട്ട് ലാല്‍

കഴിഞ്ഞ രാത്രിയില്‍ ഇടുക്കിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ,ഒരു കുടുംബത്തിലെ അഞ്ചുപേരുള്‍പ്പടെ എഴുപേര്‍ മരിച്ചു. അടിമാലി-മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കും സമീപം പുത്തന്‍ കുന്നേല്‍ ഹസന്‍ കോയ എന്നയാളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് ഏഴുപേര്‍ മരിച്ചത്.

ആള്‍നാശം

ആള്‍നാശം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍നാശമുണ്ടായി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ചുപേര്‍ മരിച്ചു. കോഴിക്കോട് മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ പുഴ വഴിമാറി ഒഴുകിയതിനെ തുടര്‍ന്ന് ഒരാളെ കാണാതായി. കണ്ണപ്പന്‍ക്കുണ്ട് രജീഷിനേയാണ് കാണാതായത്.

ദുരിതാശ്വാസ ക്യാമ്പുകള്‍

ദുരിതാശ്വാസ ക്യാമ്പുകള്‍

മഴക്കെടുതി രൂക്ഷമായതോടെ വിവിധ ഇടങ്ങില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിടുണ്ട്. എങ്കിലും സഹായമെത്താതെ ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങള്‍ ഇപ്പോഴുമുണ്ട്. ഇവരടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണ്.

സൈന്യത്തിന്റെ സേവനം

സൈന്യത്തിന്റെ സേവനം

മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് അടിയന്തര ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. റവന്യൂ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സേവനം തേടിയതായി മുഖ്യമന്ത്രി അറിയിച്ചു.

നിര്‍ദ്ദേശം

നിര്‍ദ്ദേശം

ശക്തമായ മഴ സംസ്ഥാനത്തെ പല മേഖലകളിലും കനത്ത നാശം വിതക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശിച്ചു. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.

ജില്ലകളിലേക്ക്

ജില്ലകളിലേക്ക്

രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സേവനം തേടി. ഇടുക്കി, വയനാട്, കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്കാണ് സേനയെ കൂടെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സമിതി

ദേശീയ ദുരന്തനിവാരണ സമിതി

ദേശീയ ദുരന്തനിവാരണ സമിതിയുടെ മൂന്നു സംഘങ്ങളെ കോഴിക്കോട്, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. രണ്ടു ബറ്റാലിയന്‍ കൂടി കോഴിക്കോട് ,വയനാട് ജില്ലകളില്‍ എത്തും.

പൊലീസും ഫയര്‍ഫോഴ്‌സും

പൊലീസും ഫയര്‍ഫോഴ്‌സും

പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അവരുടെ എല്ലാ ശേഷിയും വിനിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളെ സുരക്ഷിതരായി സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Recommended Video

cmsvideo
Morning News Focus | സംസ്ഥാനത്ത് കനത്ത മഴ | Oneindia Malayalam
സാധ്യമായതെല്ലാം ചെയ്യും

സാധ്യമായതെല്ലാം ചെയ്യും

അതിന് സാധ്യമായതെല്ലാം ചെയ്യും. ആവശ്യമായ ഇടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കും. മഴ കനത്തത്തോടെ പല ഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. പുഴകളുടെ സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. ഇത്തരം മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

ഫെയ്സ്ബുക്ക് പോസ്റ്റ്

മുഖ്യമന്ത്രിയുടെ അറിയിപ്പ്

English summary
heavy rain and landslides in kerala districts demand ndrf support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X