കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിൽ കനത്ത മഴ; മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു, രണ്ട് പേർ കുടുങ്ങി കിടക്കുന്നു...

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് പടിഞ്ഞാറെത്തറ നായ്മൂലയിൽ മണ്ണിടിച്ചിലുണ്ടായത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട്ടിൽ മണ്ണിടിച്ചിൽ. പടിഞ്ഞാറെത്തറ നായ്മൂലയിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില ഗുരുതരമാണ്. രണ്ട് പേർ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പൊട്ടിക്കരഞ്ഞ് ദിലീപ് ഫാൻസ്! റോഡ് ഷോയും സ്വീകരണവുമെല്ലാം വെള്ളത്തിലായി, പിആർ ഏജൻസികൾക്കും നിരാശ...പൊട്ടിക്കരഞ്ഞ് ദിലീപ് ഫാൻസ്! റോഡ് ഷോയും സ്വീകരണവുമെല്ലാം വെള്ളത്തിലായി, പിആർ ഏജൻസികൾക്കും നിരാശ...

എംബിബിഎസിന് ചേർന്നവർ കുടുങ്ങി! 15 ദിവസത്തിനുള്ളിൽ പണം കണ്ടെത്തണം; പിണറായി സർക്കാരിന്റെ കൊടുംചതി...എംബിബിഎസിന് ചേർന്നവർ കുടുങ്ങി! 15 ദിവസത്തിനുള്ളിൽ പണം കണ്ടെത്തണം; പിണറായി സർക്കാരിന്റെ കൊടുംചതി...

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ശേഷമാണ് പടിഞ്ഞാറെത്തറ നായ്മൂലയിൽ മണ്ണിടിച്ചിലുണ്ടായത്. റിസോർട്ടിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മുട്ടിൽ സ്വദേശി കുഞ്ഞുമോനാണ് അപകടത്തിൽ മരിച്ചത്.

landslidedemo

കഴിഞ്ഞ കുറച്ചുദിവസങ്ങളായി വയനാട്ടിൽ കനത്ത മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ചൊവ്വാഴ്ച ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വയനാട് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു.

ഭർത്താവ് ജയിലിലായപ്പോൾ സന്തോഷുമായി അവിഹിതം! വീട്ടിൽ ആരുമില്ലെന്ന ഫോൺ കോൾ! ചുരുളഴിഞ്ഞത് ഇങ്ങനെ...ഭർത്താവ് ജയിലിലായപ്പോൾ സന്തോഷുമായി അവിഹിതം! വീട്ടിൽ ആരുമില്ലെന്ന ഫോൺ കോൾ! ചുരുളഴിഞ്ഞത് ഇങ്ങനെ...

മഴയെ തുടർന്ന് വയനാട്ടിലേക്കുള്ള ഗതാഗതവും താറുമാറായിട്ടുണ്ട്. താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ പോലീസും ജില്ലാ ഭരണകൂടവും ജാഗ്രത പാലിക്കുന്നുണ്ട്. ലക്കിടി, കൽപ്പറ്റ, ചൂണ്ടേൽ, സുൽത്താൻ ബത്തേരി, മാനന്തവാടി, മുത്തങ്ങ തുടങ്ങിയ മേഖലകളിലെല്ലാം കനത്ത മഴ തുടരുകയാണ്.

English summary
heavy rain and landslides in wayanad,one died.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X