ചക്രവാതചൂഴി: സംസ്ഥാനത്ത് അതിജാഗ്രത; വരുന്ന മൂന്ന് മണിക്കൂറിൽ 12 ജില്ലകളിൽ കനത്ത മഴ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെയും അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെയും ഫലമായി കേരളത്തിൽ കനത്ത മഴ തുടരുന്നു. വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിൽ 12 ജില്ലകളിൽ അതി ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. എറണാകുളം ഇടുക്കി,തൃശൂർ,കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

ബംഗാൾ ഉൾകടലിൽ മധ്യ ആൻഡമാൻ കടലിലുള്ള ന്യൂനമർദ്ദം നിലവിലുള്ള വടക്ക് ആൻഡമാൻ കടലിൽ സ്ഥിതി ചെയ്യുകയാണ്. ന്യുന മർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമർദ്ദമാകാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. തുടർന്ന്, വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന് ശേഷം നവംബർ 18 ഓടെ ആന്ധ്രാ പ്രദേശ് തീരത്ത് ന്യൂനമർദ്ദം കരയിൽ പ്രവേശിക്കും.
പുതിയ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ സെബാസ്റ്റിയന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

തെക്കൻ കർണാടകത്തിനും വടക്കൻ തമിഴ്നാടിനും മുകളിലാണ് ചക്രവാതചുഴി നിലനിൽക്കുന്നത്. ഇതോടൊപ്പം തെക്ക് കിഴക്കൻ അറബികടലിലും ചക്രവാതചുഴി നിലനിൽക്കുകയാണ്. നവംബർ 17 ഓടെ മധ്യ കിഴക്കൻ അറബികടലിൽ ഗോവ - മഹാരാഷ്ട്ര തീരത്ത് പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ വിലയിരുത്തൽ.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെയും അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെയും ഫലമായി കേരളത്തിൽ കനത്ത മഴ തുടരുകയാണ്. വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിൽ 12 ജില്ലകളിൽ അതി ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. എറണാകുളം ഇടുക്കി,തൃശൂർ,കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

അതിനിടെ, തെക്കൻ കേരളത്തിലെ പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. കൊല്ലത്തും പത്തനംതിട്ടയിലും ഇടവിട്ട് മഴ പെയ്യുകയാണ്. കൊട്ടാരക്കര വാളകത്ത് എം.സി റോഡിൽ മണ്ണിടിച്ചിലുണ്ടായി. കൊട്ടാരക്കര - പുനലൂർ താലൂക്കുകളിലായി 13 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തെന്മല പരപ്പയാർ ഡാമിൻ്റെ 3 ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നതിനാൽ കല്ലടയാർ കരകവിഞ്ഞൊഴുകുകയാണ്. മലയോര മേഖലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ പെയ്യുകയാണ്.

പുനലൂർ - മുവാറ്റുപുഴ, പന്തളം - പത്തനംതിട്ട - മാവേലിക്കര പാതയിൽ പലയിടത്തും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ശബരിമല തീർഥാടകർ ഉപയോഗിക്കുന്ന പ്രധാനപാതകളിലൊന്നാണിത്.പന്തളം - പത്തനംതിട്ട റോഡിൽ കടയ്ക്കാട് ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നൂറനാട്, ചാരുംമൂട്, കായംകുളം എന്നീ മേഖലയിൽ നിന്നെത്തുന്ന പല വഴികളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.

അച്ചൻകോവിലാറിന്റെ തീരദേശ ഗ്രാമങ്ങളായ ഐരമൺ, പ്രമാടം, തുമ്പമൺ, മുട്ടം, കുടശ്ശനാട് എന്നിവിടങ്ങളിലെയും നിരവധി ഗ്രാമങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്തെ ചെറു റോഡുകളിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്. പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

ശബരിമലയിൽ എത്തുന്ന തീർഥാടകർക്കായി സുഗമമായ ദർശനം നടത്തുന്നതിന് ബദൽ റോഡുകൾ ക്രമീകരിക്കും.ശബരിമല തീർത്ഥാടകർ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പത്തനംതിട്ട കളക്ടർ ദിവ്യ എസ്.അയ്യർ അറിയിച്ചു. അതേസമയം, ജലനിരപ്പ് 140.35 അടിയിലെത്തിയതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് തുറന്നേക്കും. ഇടുക്കി ഡാമിൽ ഒരു ഷട്ടർ മാത്രം ഉയർത്തിയെങ്കിലും ജലനിരപ്പ് ഉയരുകയാണ്. 2399.14 അടിയാണ് നിലവിലെ ഡാമിലെ ജലനിരപ്പ്.












Click it and Unblock the Notifications