കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴ വെളളപ്പാച്ചില്‍: തീരമിടിഞ്ഞ് വളര്‍ത്തുമൃഗങ്ങള്‍ ഒഴുക്കില്‍പ്പെട്ടു

  • By Desk
Google Oneindia Malayalam News

ചെങ്ങന്നൂര്‍: കിഴക്കന്‍ മലയോര മേഖലയില്‍ കഴിഞ്ഞ ഏതാനും ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയും മലവെളളപാച്ചിലും പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമായി. ഇതോടെ തീരമിടിച്ചിലും രൂക്ഷമായി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തീരമിടിഞ്ഞ് പശുത്തൊഴുത്തും പശുക്കളും ഒഴിക്കില്‍പ്പെട്ടു. ശബ്ദംകേട്ടുണര്‍ന്ന വീട്ടുകാര്‍ സാഹസികമായി പശുവിനെ രക്ഷപെടുത്തി. പാണ്ടനാട് കാഞ്ഞിരപ്പളളില്‍ രാധാമണിയമ്മയുടെ തൊഴുത്തും പശുക്കളുമാണ് ഒഴുക്കില്‍പെട്ടത്. പുലര്‍ച്ചെ 4നാണ് അപകടം സംഭവിച്ചത്. ആറ്റുതീരത്തോട് ചേര്‍ന്നാണ് രാധാമണിയമ്മ തൊഴുത്ത് നിര്‍മ്മിച്ചിരുന്നത്.

നദി കരയെടുക്കുമ്പോള്‍ തൊഴുത്തില്‍ രണ്ടു പശുക്കണാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന് ഒഴുക്കില്‍പ്പെട്ടു. രാധമണിയമ്മ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കൂടി എത്തിയാണ് ആറ്റില്‍ മുങ്ങിതാണുകൊണ്ടിരുന്ന പശുവിനെ കരയ്ക്ക് കയറ്റിയത്.കഴിഞ്ഞ ഏതാനും ദിവസമായി നദിയിലെ ജലനിരപ്പ് 20 അടിലധികം ഉയര്‍ന്നിട്ടുണ്ട്. മാത്രമല്ല നദിയില്‍ അതിശക്തമായ ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ജലനിരപ്പ് വീണ്ടും അപകടരമായ നിലയില്‍ ഉയരുന്നത് തീരമിടിച്ചില്‍ രൂക്ഷമാകുന്നതിന് കാരണമാകും.

x25-rain

വീടിനോട് ചേര്‍ന്നുളള എരുത്തില്‍ നദിയെടുത്തതോടെ രാധമണിയമ്മയുടെ വീടും അപകടനിലയിലായി. തീരമിടിച്ചില്‍ ആരംഭിച്ചപ്പോള്‍തന്നെ ആറിന്റെ തിട്ട കെട്ടുന്നതിനു ഒരു വര്‍ഷത്തിന് മുന്‍പ് ആര്‍ ഡി ഒ, തഹസില്‍ദാര്‍, കളക്ടര്‍,വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് രാധാമണിയമ്മ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഒരുനടപടിയും ഇതുവരെയും ഉണ്ടായില്ല. ജലനിരപ്പ് ഉയരുന്നതോടെ തീരം വ്യാപകമായി ഇടിഞ്ഞു താഴുന്നത് തീരദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

പാണ്ടനാട് പടിത്താറ് മുറിയായിക്കര നെട്ടായത്തിനോട് ചേര്‍ന്ന് കാഞ്ഞിരപ്പളളില്‍ നാരായണപിളള, സഹോദരന്‍ ശശിധരന്‍പിളള എന്നിവരുടെ വീടുകളും അപകടകരമായ നിലയിലാണ്. ഇവിടെ തീരസംരക്ഷണത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് കുറേ ഭാഗം കരിങ്കല്‍ ഇറക്കി സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ വീടിനോട് ചേര്‍ന്ന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിട്ടില്ലാത്തതാണ് തീരമിടിച്ചില്‍ രൂക്ഷമാകാന്‍ കാരണം. മുന്‍പ് കടത്തുണ്ടായിരുന്ന അടിച്ചിക്കാവ് ക്ഷേത്രത്തിനു കിഴക്ക് മല്ലപ്പളളി കടവില്‍ കടത്തുവളളം അടുപ്പിക്കാനാകാത്ത വിധം തിട്ട ഇടിഞ്ഞുതാണു.

Recommended Video

cmsvideo
കേരളത്തിൽ കനത്ത മഴ, സ്കൂളുകൾക്ക് അവധി | Oneindia Malayalam

ചെങ്ങന്നൂര്‍ താലൂക്കിന്റെ തെക്കന്‍ അതിരായ അച്ചന്‍കോലിലാറ്റിലും സമാന സ്ഥിതിയാണ് ഉളളത്. ഇവിടെയും വ്യാപകമായ രീതിയില്‍ തീരമിടിയുന്നത്. പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ ഇതിനോടകം വെളളത്തിനടിയിലായി. ഇവിടങ്ങളിലെല്ലാം വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മഴ തുടരുന്നത് തീരമേഖലയില്‍ കൂടുതല്‍ നാശത്തിനും ദുരിതത്തിനും കാരണമാകുമെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

English summary
Heavy rainfall: Pet animals flooded away into the waterമഴ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X