കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗളൂരുവില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും; അസഹനീയമായ വേനല്‍ച്ചൂടില്‍ ആശ്വാസം

Google Oneindia Malayalam News

ബംഗളൂരു: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ചൂട് ഉയരുന്നതിനിടെ, ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. കര്‍ണാടക തലസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നഗരം അസഹനീയമായ വേനല്‍ച്ചൂടിനെ നേരിടുന്നതിനാല്‍ ബെംഗളൂരു നിവാസികള്‍ക്ക് മഴ ഒരുതരത്തില്‍ ആശ്വാസമാണ്.

ഫ്രേസര്‍ ടൗണ്‍ , ശിവാജിനഗര്‍ , ചന്ദ്ര ലേഔട്ട് , വിജയനഗര്‍ , ഹൊസഹള്ളി തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളിലും തണുത്ത കാറ്റിനൊപ്പം ഒറ്റപ്പെട്ട ഇടിമിന്നലും മഴയും ഉണ്ടായി. നഗരത്തിലെ ഏറ്റവും കൂടിയ താപനില 35 .2 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസത്തിന് ബെംഗളൂരു സാക്ഷ്യം വഹിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് കനത്ത മഴ അനുഭവപ്പെട്ടത് .

india

വരും ദിവസങ്ങളിലും ബെംഗളൂരുവില്‍ കനത്ത മഴ തുടരുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ( ഐ എം ഡി ) പ്രവചിക്കുന്നു. ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് ഈ വര്‍ഷം ബെംഗളൂരുവില്‍ രേഖപ്പെടുത്തിയത്. ബെംഗളൂരുവില്‍ 2021 ഏപ്രിലില്‍ 118.2 മില്ലീമീറ്ററും 2020 ഏപ്രിലില്‍ 121.1 മില്ലീമീറ്ററും 2019 ഏപ്രിലില്‍ 17.8 മില്ലീമീറ്ററും മഴയാണ് ലഭിച്ചത്. 2001ല്‍ ഏപ്രിലില്‍ 323.8 മില്ലിമീറ്റര്‍ മഴ പെയ്തതാണ് ബെംഗളൂരുവിന്റെ സര്‍വകാല റെക്കോര്‍ഡ്.

അസഹ്യമായ വേനല്‍ച്ചൂടിന് ശേഷം നഗരത്തിലുണ്ടായ കനത്ത മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബെംഗളൂരു നിവാസികള്‍.

കേരളത്തില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും : മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

മെയ് അഞ്ചിന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ ഈ ദിവസം മത്സ്യബന്ധനം പാടില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പില്‍ പറയുന്നു.

English summary
Heavy rains and hail in Bengaluru; Relief from the unbearable summer heat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X