കേരളത്തിൽ ഇന്നും മഴ കനക്കും; മഴ മുന്നറിയിപ്പുകൾ തുടരും; ദുരിത പേമാരിയിൽ തമിഴ്നാട്
കേരളത്തിൽ ഇന്നും മഴ കനക്കും; മഴ മുന്നറിയിപ്പുകൾ തുടരും; ദുരിത പേമാരിയിൽ തമിഴ്നാട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴി ന്യൂനമർദ്ദമായി മാറിയതിനെത്തുടർന്ന് നടപ്പിലാക്കിയ ജാഗ്രതാ നിർദ്ദേശങ്ങൾ സംസ്ഥാനത്ത് ഇന്നും തുടരും. കേരളത്തിൽ ഇന്നും നാളെയും കൂടി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മുന്നറിയിപ്പ് കണക്കിലെടുത്ത് അഞ്ച് ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടായിരിക്കും. കേരളാ തീരത്ത് 40 മുതൽ 50 കി.മീ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശിയേക്കും. മുന്നറിയിപ്പ് കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ, അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി വടക്കൻ തമിഴ്നാട് തീരത്ത് കൂടി കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി മാറിയ സാഹചര്യത്തിലാണ് പുതിയ മഴ മുന്നറിയിപ്പുകളും ജാഗ്രത നിർദ്ദേശങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന മൂന്ന് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചേക്കും.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ബീച്ചിലേക്കുള്ള ഉല്ലാസയാത്രയും കടലിൽ കുളിക്കുന്നതും പൂർണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിർദേശമുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. ബീച്ചിലേക്കുള്ള ഉല്ലാസയാത്രയും കടലിൽ കുളിക്കുന്നതും പൂർണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിർദേശമുണ്ട്.

അതേസമയം, തമിഴ്നാട് ചൈന്നെയിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന മഴക്കെടുതിയിൽ ചൈന്നെ നഗരത്തിൽ വൻ നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇപ്പോഴും നഗരത്തിൽ ദുരിതം തുടരുകയാണ്. ഇതിനകം ആറ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒക്ടോബർ ഒന്നിന് ശേഷം തമിഴ്നാട്ടിൽ നാൽപത്തിമൂന്ന് ശതമാനം അധിക മഴയും ചെന്നൈയിൽ ഇരുപത്തിയാറ് ശതമാനം അധിക മഴയും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
പാടാത്ത പൈങ്കിളി...പൊളി ലുക്കിലാണല്ലോ; മനീഷയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications