കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 15 വരെ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ക്തമാകുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ തുടങ്ങിയവ സാധ്യതയുള്ള മലയോര പ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കേരളം, കര്‍ണാടക, തീരങ്ങളിലും, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, കന്യാകുമാരി മാലിദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

oi

'മുകേഷാണോ വരൻ'? വിവാഹത്തെ കുറിച്ച് പ്രചാരണം, പ്രതികരിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി'മുകേഷാണോ വരൻ'? വിവാഹത്തെ കുറിച്ച് പ്രചാരണം, പ്രതികരിച്ച് നടി ലക്ഷ്മി ഗോപാലസ്വാമി

അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നാളെയും മറ്റന്നാളുമായി തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, അന്ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനുള്ള സാധ്യയതുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 13ന്
ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും, 14ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, 15ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
13ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, 14ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, 15ന് എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വൈശാഖ് സൈന്യത്തിൽ ചേർന്നത് നാല് വർഷങ്ങൾക്ക് മുൻപ്; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിവൈശാഖ് സൈന്യത്തിൽ ചേർന്നത് നാല് വർഷങ്ങൾക്ക് മുൻപ്; ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

Recommended Video

cmsvideo
ഈ കൊടും പെയ്ത്ത് പ്രളയത്തിലേക്കോ ? ഡാമുകൾ തുറക്കേണ്ടി വരും,,ജനങ്ങൾ സൂക്ഷിക്കുക

കാലവര്‍ഷ കലണ്ടര്‍ പ്രകാരം കാസര്‍കോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 2398.7 മില്ലിമീറ്റര്‍ മഴയാണ് കാസര്‍കോഡ് ലഭിച്ചത്. എന്നാല്‍ കാസര്‍കോടും ശരാശരി ലഭിക്കേണ്ട മഴയെക്കാള്‍ 19% കുറവാണ് ഇത്തവണ ലഭിച്ചതെന്നാണ് കണക്കുള്‍ സൂചിപ്പിക്കുന്നത്. കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത് ശരാശരിയെക്കാള്‍ 11% കുറവ് രേഖപ്പെടുത്തി 2287.9 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ് 1725.5 മില്ലിമീറ്റര്‍.അതെ സമയം 1872 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട കോട്ടയം ജില്ലയില്‍ ഇത്തവണ 2166 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 1618.7 മി.മീ ലഭിക്കേണ്ട പത്തനംതിട്ട ജില്ലയില്‍ ഇത്തവണ ലഭിച്ചത് 1684.3 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത് ഇത്തവണ ശരാശരി ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴയാണ് ഇവിടങ്ങളില്‍ ലഭിച്ചതെന്നാണ് കണക്കുളില്‍ നിന്നും വ്യക്തമാകുന്നത്. ഇത്തവണ ശരാശരിയേക്കാള്‍ ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്, പ്രതീക്ഷിച്ച മഴയെക്കാള്‍ 32% കുറവ് മഴയാണ് ഇവിടെ ലഭിച്ചത്.

English summary
Heavy rains in the state; Orange alert in six districts tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X