ഇന്നത്തെ സാഹചര്യത്തില്‍ ടാക്‌സി ഉപയോഗിക്കുന്നതിനേക്കാള്‍ ലാഭം ഹെലികോപ്ടര്‍; എംടി രമേശ്
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയ പാര്‍ട്ടി തീരുമാനത്തില്‍ പ്രതികരിച്ച് ബിജെപി നേതാവും കോഴിക്കോട് നോര്‍ത്ത് സ്ഥാനാര്‍ത്ഥിയുമായ എംടി രമേശ്. ഇന്നത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടറെന്ന് എംടി രമേശ് പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പൊതുവെ ബിജെപി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാറുണ്ട്. മുഖ്യമന്ത്രിയെ ഞങ്ങള്‍ വിമര്‍ശിച്ചത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ആവശ്യമില്ലാതെ ഒരു ഹെലികോപ്ടര്‍ കേരളത്തിന് സ്വന്തമായെടുത്തതിനെ കുറിച്ചാണ്. സിപിഎം ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്ത് പ്രചരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കാറില്ല.
ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച് സ്വന്തം നിലയ്ക്ക് എടുത്തതാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു ടാക്സിയോ കാറോ എടുത്ത് കാസര്‍കോട് നിന്ന തിരുവനന്തപുരത്തേക്ക് പോവുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഒരു ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതെന്ന് എംടി രമേശ് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മത്സരിക്കുന്നത് വിജയ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും കെ സുരേന്ദ്രന്റെ സജീവ സാന്നിധ്യമുണ്ടാവുമെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.
ലോക്ക്ഡൗണില്‍ നിശ്ചലമായി നാഗ്പൂർ- ചിത്രങ്ങള്‍ കാണാം
അതേസമയം, കോന്നിയിലും മഞ്ചേശ്വരത്തുമായി രണ്ട് ദിവസം വീതമാണ് സുരേന്ദ്രന്‍ പ്രചാരണത്തിനായി എത്തുക. പ്രചാരണത്തിനായി ഓടി നടക്കുന്നതിന് പകരം ഹെലികോപ്ടര്‍ ഉപയോഗിച്ച് എളുപ്പമാകുക എന്ന കേന്ദ്ര നിര്‍ദേശവും ഇതിന് പിന്നിലുണ്ട്. ആദ്യം മഞ്ചേശ്വരത്ത് രണ്ട് ദിവസത്തെ പ്രചാരണം. അതിന് ശേഷം കോന്നിയിലേക്ക് മടങ്ങും. ഇതിനിടെ മറ്റ് മണ്ഡലങ്ങളിലും പോകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഏര്‍പ്പാടാക്കിയതാണ് ഹെലികോപ്ടറെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
അഴക് നിറച്ച് സാക്ഷി അഗർവാൾ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications