Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമ കമ്മിറ്റി റിപ്പോർട്ട് ഡബ്ല്യുസിസിയുടെ നേട്ടം, വിവാദമുണ്ടാക്കുന്ന തീരുമാനം എടുക്കുമെന്ന് കരുതുന്നില്ല'

ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനൊരുങ്ങുകയാണ് സർക്കാർ. ശനിയാഴ്ച റിപ്പോർട്ട് പുറത്തുവിടുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുള്ള നിർമ്മാതാവ് സജി പാറയലിന്റെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സർക്കാർ നടപടി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് വൺ ഇന്ത്യ മലയാളത്തോട് പ്രതികരിക്കുകയാണ് നടി മാലാ പാർവ്വതി. റിപ്പോർട്ട് പുറത്തുവരുന്നത് ഡബ്ല്യുസിസിയുടെ നേട്ടമാണെന്നും അവരുടെ യാത്രയുടെ ഗുണം സിനിമ മേഖലയിലെ എല്ലാവർക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മാലാ പാർവതി പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക്

'നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിയാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കണമെന്ന് പ്രധാനമായും ആവശ്യം ഉന്നയിച്ചത്. ഞാൻ സംഘടനയിലെ അംഗമല്ല. എന്നിരുന്നാലും റിപ്പോർട്ട് പുറത്തുവരുന്നുവെന്നത് അവരുടെ കൂടി നേട്ടമാണ്. അവരുടെ ഈ യാത്രയുടെ ഗുണം സിനിമ മേഖലയിലെ എല്ലാവർക്കും ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

malaparvathy2

സമൂഹത്തിന്റെ സ്ഥിരതയും സന്തുലിതാവസ്ഥയുമൊന്നും തെറ്റിക്കുന്ന തരത്തിലൊരു തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നും കരുതുന്നില്ല. ആർക്കെങ്കിലും എതിരെ എന്തെങ്കിലും ആരോപണം റിപ്പോർട്ടിൽ ഉണ്ടെങ്കിൽ അതിനെതിരെ നിയപരമായി നീങ്ങാൻ സർക്കാർ ബാധ്യസ്ഥരാകും. ഏത് കാലം മുതലുള്ള ആരോപണങ്ങളായിരിക്കും പുറത്തേക്ക് വരിക, അപ്പോൾ അതിന് മുൻപുള്ള വ്യക്തികളുടെ കാര്യത്തിൽ എന്താകും എന്നിങ്ങനെ പ്രായോഗികമായി ആലോചിച്ചാൽ പല പ്രശ്നങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ആരുടേയും വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിടില്ലെന്ന് ആദ്യമേ തന്നെ ഉറപ്പായിരുന്നു.

നേരത്തേ ഹേമ കമ്മീഷൻ ആയിരുന്നു. ഇപ്പോഴത് കമ്മിറ്റിയായി. അതുകൊണ്ട് തന്നെ അതിനെയൊരു പഠനം ആയിട്ട് മാത്രമേ കാണുന്നുള്ളൂ. ഏതൊക്കെ മേഖലകളിലാണ് ചൂഷണം നടക്കുന്നത്, ഏതൊക്കെ രീതിയിൽ മാറ്റം വരുത്താം എന്നൊക്കെ സമഗ്രമായി പഠിച്ചാണ് റിപ്പോർട്ട് പുറത്തുവിടാൻ ഒരുങ്ങുന്നത്. റിപ്പോർട്ടിൽ എന്തൊക്കെയാണ് പറയുന്നതെന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൂടുതൽ പ്രതികരിക്കാൻ സാധിക്കൂ',താരം പറഞ്ഞു.

നിലവിൽ സിനിമ ലൊക്കേഷനുകളിലെ സ്ത്രീ സുരക്ഷ എത്രത്തോളം ഉണ്ടെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ-'ഓരോ ലൊക്കേഷനും വ്യത്യസ്തമാണ്. മിക്കവാറുമൊക്കെ സ്ത്രീകൾക്ക് കാരവാൻ കൊടുക്കുകയും അവരുടെ സ്വകാര്യതയും സുരക്ഷിതത്വവുമൊക്കെ ഉറപ്പാക്കുന്നുമുണ്ടായിരിക്കാം, പ്രത്യേകിച്ച് വലിയ പടങ്ങളിൽ അഭിനയിക്കുന്ന നടിമാർക്ക്. നടിമാരുടെ ശ്രേണി കൂടുന്തോറും അവരുടെ സ്വകാര്യതയും സുരക്ഷിതത്വവും കണക്കാക്കപ്പെടുന്നുണ്ട്. അത് എല്ലാവർക്കും നൂറ് ശതമാനം ലഭിക്കുന്നുണ്ടോയെന്നത് സംശയമാണ്', നടി വ്യക്തമാക്കി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എല്ലാ മേഖലയിലും നടക്കുന്നുണ്ട്. ഓടുന്ന കാറിൽ നടി ആക്രമിക്കപ്പെട്ട ദൗർഭാഗ്യകരമായ സംഭവം ഉണ്ടായെങ്കിലും എല്ലാ സിനിമാ സെറ്റുകളിലും അത്തരമൊരു സാഹചര്യം ഇല്ല. എന്നിരുന്നാലും ചില ട്രാപ്പുകൾ ചില സിനിമ ലൊക്കേഷനുകളിൽ ഉള്ളതായി നമ്മുക്ക് അറിയാം. ഞാനൊക്കെ വ്യക്തിപരമായി അതൊക്കെ അനുഭവിക്കുന്ന സമയം കഴിഞ്ഞുപോയി. ഓരോ സെറ്റിലും വ്യത്യസ്ത അനുഭവമായിരിക്കും. ഇതിന്റെയൊരു സമഗ്രമായൊരു പഠനമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടാവുകയെന്നാണ് അവർ പറഞ്ഞിരിക്കുന്നത്. ആ റിപ്പോർട്ട് പുറത്തുവരുമ്പോഴേ നമ്മുക്കും അറിയാൻ പറ്റൂ. നമ്മളും പുറത്തുനിന്നുള്ള ആളുകളാണല്ലോ.‌ ഇപ്പോഴത്തെ കുട്ടികളിൽ പലരും മോശം അനുഭവങ്ങൾ ഉണ്ടായാൽ സിനിമ വേണ്ടെന്ന് വെയ്ക്കാറുണ്ട്. പെൺകുട്ടികളൊക്കെ സ്ട്രോങ് ആണ്. താത്പര്യമില്ലെന്ന് പറഞ്ഞ് അവർ ഇറങ്ങിപ്പോരാറുണ്ട്.

സിനിമ മേഖലയിൽ നിന്നും റിപ്പോർട്ടിനെ എതിർക്കുന്ന ഒരു മുഖം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്, നിർമ്മാതാവ് സജി മോൻ പാറയിലിന്റേത്. അയാൾ പറയുന്നത് അയാൾ സ്ത്രീകൾക്കെതിരല്ലെന്നാണ്. അദ്ദേഹത്തിന് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് ഇതുവരെ മനസിലായിട്ടില്ല. എന്തായാലും കോടതി വിഷയത്തിൽ കൃത്യമായ നിലപാട് കൈക്കൊണ്ടത് കാരണം വലിയ പ്രശ്നമില്ല'. നടി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+