Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമുക്കൊരു പുതു വിപ്ലവം സൃഷ്ടിക്കാം'; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഡബ്ല്യുസിസി

കൊച്ചി: താരസംഘടനയായ അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണെന്നും പുതുവിപ്ലവം സൃഷ്ടിക്കാമെന്നുമാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

'പുനരാലോചിക്കാം, പുനര്‍നിര്‍മ്മിക്കാം, മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാം, നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതു വിപ്ലവം സൃഷ്ടിക്കാം,' എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ വാചകങ്ങള്‍. നടിയെ ആക്രമിച്ച കേസിലെ അമ്മയുടെ നിസംഗതക്ക് പിന്നാലെയാണ് മലയാള സിനിമയിലെ വനിതാ പ്രവര്‍ത്തകര്‍ ഡബ്ല്യുസിസി എന്ന കൂട്ടായ്മ രൂപീകരിക്കുന്നത്.

WCC

ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നത്. 2019 ല്‍ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചത്. സിനിമയില്‍ തൊഴില്‍ ചൂഷണവും വിലക്കും നിലനില്‍ക്കുന്നുണ്ട് എന്നും സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അടക്കമുള്ള കണ്ടെത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത്.

ഇതിന് പിന്നാലെ മലയാള സിനിമയില്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് സ്ത്രീകള്‍ ഒന്നടങ്കം രംഗത്തെത്തി. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ്, മുന്‍ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടീവ് അംഗം ബാബുരാജ്, മുന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുകേഷ്, ഗണേഷ് കുമാര്‍, ജയസൂര്യ തുടങ്ങി നിരവധി പേര്‍ക്കെതിരേയാണ് വനിതാ താരങ്ങള്‍ ലൈംഗിക പീഡനാരോപണം ഉന്നയിച്ചത്.

സംവിധായകന്‍ രഞ്ജിത്തിനും പീഡനാരോപണം നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ സിദ്ദീഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനവും രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും രാജി വെച്ചിരുന്നു. അതേസമയം സിനിമാ മേഖലയിലെ പ്രശ്‌നങ്ങളില്‍ അമ്മ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശനവും ഉയര്‍ന്നു. ഇതോടെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ മോഹന്‍ലാല്‍ തയ്യാറായി.

വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടായിരുന്നു മോഹന്‍ലാലിന്റെ രാജി എന്നാല്‍ മോഹന്‍ലാല്‍ മാത്രം രാജി വെക്കേണ്ടതില്ല എന്നും ഭരണസമിതി ഒന്നാകെ രാജി വെക്കാം എന്നും പിന്നീട് എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ധാരണയായി. മമ്മൂട്ടിയും ഇക്കാര്യത്തില്‍ പിന്തുണ അറിയിച്ചു. ഇതോടെയാണ് ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിറ്റി അഡ്‌ഹോക് കമ്മിറ്റിയായി തുടരും.

രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. അമ്മയിലെ തെറ്റ് ചൂണ്ടിക്കാട്ടിയതിനും തിരുത്തിയതിനും നന്ദി അറിയിക്കുന്നു എന്നും സംഘടന പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാരോപണമടക്കമുള്ള കുറ്റങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ അമ്മയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് രാജിവെക്കണമെന്ന് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

വൈസ് പ്രസിഡന്റ് ജഗദീഷ് ഈ ആവശ്യം ഉന്നയിച്ചു. വനിതാ-യുവതാരങ്ങളില്‍ ഒരു വിഭാഗം പേര്‍ ജഗദീഷിനൊപ്പമായിരുന്നു. കഴിഞ്ഞ ദിവസം നടന്‍ പൃഥ്വിരാജും ഇതേ നിലപാടാണ് സ്വീകരിച്ചത്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയും ആക്രമണം നേരിട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+