കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാന്‍ തെറ്റ് ചെയ്തിട്ടില്ല... അന്ന് സംഭവിച്ചത് ഇതാണ്'; തുറന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി

Google Oneindia Malayalam News

കൊച്ചി: പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടന്‍ ശ്രീനാഥ് ഭാസിയുടെ നടപടി വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശ്രീനാഥ് ഭാസിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് പരാതിക്കാരി പറയുന്നത്.

മോശമായി പെരുമാറിയ ശ്രീനാഥ് ഭാസ് മാപ്പ് പറയുമെന്നാണ് പ്രതീക്ഷിച്ചതെന്നും എന്നും എന്നാല്‍ അതിന് തയ്യാറാകാത്തതിനാലാണ് കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നും അവതാരക പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പറഞ്ഞ് ശ്രീനാഥ് ഭാസി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുയാണ്.

1

Image Credit: Instagram@Sreenath Bhasi

ചട്ടമ്പി സിനിമയുടെ സിനിമയുടെ റിലീസിന് ശേഷമായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം. കേസിന്റെ കാര്യം അതുപോലെ നടക്കട്ടെ. നമ്മള്‍ അതിനെ കുറിച്ചൊന്നും സംസാരിക്കാന്‍ പോകേണ്ട എന്നായിരുന്നു ശ്രീനാഥ് ഭാസി ആദ്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്തായാലും ആവശ്യത്തില്‍ കൂടുതല്‍ ഡിസ്‌കഷന്‍ തന്നെ കുറിച്ച് ഉണ്ട് എന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍'അവന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യണമായിരുന്നു, എന്തിന്റെ അടിമയാണെന്നറിയാലോ..'; ശ്രീനാഥ് ഭാസിക്കെതിരെ സിയാദ് കോക്കര്‍

2

Image Credit: Instagram@Sreenath Bhasi

സിനിമ മാത്രം കണ്ടാല്‍ മതി എന്നും എന്റെ പേഴ്‌സണല്‍ ലൈഫിലേക്ക് ഇടപെടേണ്ട എന്നുമായിരുന്നു ശ്രീനാഥ് ഭാസി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ പേഴ്‌സണല്‍ ലൈഫ് അല്ല വിവാദത്തിനാസ്പദമായ സംഭവം എന്താണ് എന്നും താങ്കള്‍ തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി'10 വര്‍ഷമായി അനുഭവിക്കുന്നു... ആത്മഹത്യ പോലും ചെയ്തവരുണ്ട്'; സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മൈഥിലി

3

ഇതോടെയാണ് വിഷയത്തെ കുറിച്ച് ശ്രീനാഥ് ഭാസി പ്രതികരിച്ചത്. തന്റെ ഭാഗത്ത് തെറ്റില്ല എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം. ' എന്റെ ഭാഗത്ത് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്റെ പേരില്‍ സാധാരണ മനുഷ്യന്‍ എന്ന രീതിയില്‍ റിപ്ലെ കൊടുത്തു എന്നേ ഉള്ളൂ. ആരേയും തെറിവിളിച്ചിട്ടില്ല. അവരോട് മോശമായി പെരുമാറിയിട്ടുമില്ല', എന്നായിരുന്നു ശ്രീനാഥ് ഭാസി പറഞ്ഞത്.

നടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലിനടിയുടെ ആശങ്ക ഇത്... പിന്നെന്താണ് ഹൈക്കോടതിയെ സമീപിക്കാത്തത്? ജഡ്ജിയെ ആക്രമിക്കരുത്: അഡ്വ. ആസഫ് അലി

4

അതേസമയം ശ്രീനാഥ് ഭാസിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ശ്രീനാഥ് ഭാസിക്ക് എതിരെയുള്ള കേസ്. അതേസമയം ചില ചോദ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും പേഴ്സണലി ഒരാളെ അറ്റാക്ക് ചെയ്യുന്നത് ശരിയല്ലെന്നും നേരത്തെ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനാഥ് ഭാസി പറഞ്ഞിരുന്നു.

5

മുന്‍പിലിരിക്കുന്ന വ്യക്തിക്ക് റെസ്പെക്ട് കൊടുക്കണം എന്നും എന്നാലെ സംസാരിക്കാന്‍ പറ്റൂ എന്നുമാണ് ശ്രീനാഥ് ഭാസി പറയുന്നത്. പേഴ്സണലി അറ്റാക്ക് ചെയ്യുന്ന ചോദ്യങ്ങളോട് പണ്ടേ വെറുപ്പാണ് എന്നും അപ്പോള്‍ തന്നെ താന്‍ റിയാക്ട് ചെയ്യാറുണ്ട് എന്നും ശ്രീനാഥ് ഭാസി ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിനേക്കാള്‍ ഭേദം തന്നെ വെറുതെ ഇരുത്തി തെറി വിളിച്ചാല്‍ പോരേ എന്നും ശ്രീനാഥ് ഭാസി ചോദിക്കുന്നു.

6

ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല എന്നും അദ്ദേഹം പറയുന്നു. പണിയെടുത്താല്‍ നല്ല ചോദ്യങ്ങള്‍ ചോദിക്കാമെന്നും താനും ഈ ഫീല്‍ഡില്‍ നിന്നാണ് വന്നത് എന്നും ശ്രീനാഥ് ഭാസി പറയുന്നുണ്ട്. പേഴ്സണലി അറ്റാക്ക് ചെയ്തിട്ട് ഫണ്‍ അല്ലേ ബ്രോ എന്ന് ചോദിച്ചാല്‍ അത്ര ഫണ്‍ ആയി തനിക്ക് തോന്നാറില്ല എന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.

English summary
here is Actor Sreenath Bhasi's rection on controversy and claim he never misbehave
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X