• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിന് കൈത്താങ്ങാകാം... ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും? കാണൂ...

  • By Desk

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയിൽപെട്ട് 71 പേർക്കാണ് ജിവൻ നഷ്ടമായത്. അറുപതിനായിരത്തിലധികം പേർക്ക് വീടുകൾ നഷ്ടപ്പട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഞായറാഴ്ച കേരളത്തിലെത്തി പ്രളയ ബാധിത പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. കരളത്തിലെ ഈ നിർണ്ണായക അവസ്ഥയിൽ സഹായ വാഗ്ധാനങ്ങളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. കേന്ദ്രസഹായമായി കേരളത്തിന് 100 കോടി രാജ്നാഥ്സിങ് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

മക്കിമലയില്‍ തുടര്‍ച്ചയായി മണ്ണിടിച്ചില്‍; മലവെള്ളപ്പാച്ചിലില്‍ റോഡുകള്‍ വെള്ളത്തില്‍; വയനാട് ചുരത്തിലും മണ്ണിടിഞ്ഞു; ഗതാഗതം താറുമാറായി

എൻജിഓ കളും കേരള സർക്കാരും ജനങ്ങൾക്ക് വേണ്ടിയുള്ള സഹായങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്. ജനങ്ങളോട് സഹായങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു. ഞായറാഴ്ച പിണറായി വിജയൻ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശസിച്ചതിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എൻആർഐ സഹായങ്ങളും അഭ്യർത്ഥിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028

ഫേസ്ബു്ക് പോസ്റ്റിലൂടെ കണ്ണൂർ ജില്ലാ കലക്ടരും ദുരിതാശ്വാസ ക്യാംപിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

ഭക്ഷണം പാകം ചെയ്യാനാവാശ്യമായ പാത്രങ്ങളും അനുബന്ധ സാധനങ്ങൾ,

അത്യാവശ്യമായി വീടുകളിൽ വേണ്ട മേശ, കസേര പോലുള്ള സാധനങ്ങൾ

അരിയും മറ്റ് പലവ്യഞ്ജന സാധനങ്ങളും, ചെരിപ്പ്, മഗ്, ബക്കറ്റ് എന്നിവയായിരുന്നു കണ്ണൂർ ജില്ല കലക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.

സാധനങ്ങൾ എത്തിക്കേണ്ട വിലാസം:

കൺട്രോൾ റൂം, കലക്ട്രേറ്റ്, കണ്ണൂർ-670002, ഫോൺ: 9446682300, 04972700645

ഇടുക്കി കലക്ടറും ദുരിതാശ്വാസ ക്യാംപുകലിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

ജില്ല കലക്ടർ ഇടുക്കി, ഇടുക്കി കലക്ട്രേറ്റ്, പൈനാവ് പിഔ, കുയിലിമല, ഇടുക്കി- 685603 എന്നീ വിലാസത്തിലാണ് അത്യാവശ്യ സാധനങ്ങൾ എത്തിക്കേണ്ടത്.

വയനാട് എറമാകുളം കലക്ടർമാരും  സാമ്പത്തിക സഹായങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ക്യാംപെയിൻ പ്രവർത്തനവുമായി മുന്നോട്ട് പോകുകയാണ്.

ദുരിതാശ്വാസ നിധിയിലേക്കുള്ള സാമ്പത്തിക സമാഹരണത്തിനായി സോഷ്യൽ മീഡിയയിലും ക്യാംപെയിൻ നടക്കുന്നുണ്ട്. എറണാകുളം ജില്ലാ ഭരണ കൂടവുംമായി സംയോജിച്ച് സോഷ്യൽ മീഡിയ കലക്ടീവ് എന്ന സംഘടന #DoForKerala എന്ന ഹാഷ് ടാഗോടെ സോഷ്യൽ മീഡിയയിൽ ക്യംപെയിൻ ആരംഭിച്ചിട്ടുണ്ട്. സഹായങ്ങൾ സമാഹരിക്കുന്നതിനായി നാല് കേന്ദ്രങ്ങളാണുള്ളത്. ട്രിവാൻഡ്രം ക്ലബിന് എതിർവശത്തുള്ള വിവേർസ് വില്ലേജ്, വഴുതക്കാടുള്ള ശ്രീമൂലം ക്ലബ്, ബി ഹബ്, നാലാഞ്ചിറയിലുള്ള മാർ ഇവാനിയോസ് വിദ്യാനഗർ. ജില്ലാ കോർഡിനേറ്റർമാരെ ഫോണിലൂടെ ബന്ധപ്പെട്ടും ജനങ്ങൾക്ക് സഹായങ്ങൾ ചെയ്യാം, 9809700000, 9895320567, 9544811555 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

ഇൻഫോസിസിലും യുഎസ്ടി ഗ്ലോബലിലും സഹായങ്ങൾ സ്വീകരിക്കാനുള്ള കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് വീവേഴ്സ് വില്ലേജിന്റെ സ്ഥാപക ശോഭ വിശ്വനാഥ് പറഞ്ഞു. ബെഡ് ഷീറ്റ്, കിടക്കാനുള്ള പായ, ബ്ലാങ്കറ്റ്, തുണികൾ, ബാത്തിങ് ടവൽ, റസ്ക്, ബിസ്ക്കറ്റ്, 20 ലിറ്റർ കാൻ കുടിവെള്ളം, അറി, പഞ്ചസാര, ഉപ്പ്, ചായ, കാപ്പി, വാട്ടർ പ്യൂരിഫൈയിങ് ക്ലോറിൻ ടാബ്ലറ്റ്, ഓആർഎസ് പാക്കറ്റുകൾ, ആന്റിസെപ്റ്റിക്ക് ലോഷൻ, കൊതുകിതിരികൾ, ബ്ലിച്ചിങ് പൗഡറുകൾ, സാനിട്ടറി നാപ്കിൻ, പേസ്റ്റ്, ബ്രഷ്, സോപ്പ്, വാഷിങ് സോപ്പ്, മെഴുകുതിരികൾ, തീപ്പെട്ടി, സ്കൂൾ ബാഗുകൾ, നോട്ട് ബുക്കുകൾ, പെൻസിൽ, ബോക്സ്, പേന എന്നിവയും സാമ്പത്തിക സഹായങ്ങളും ഇവിടെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 04714013939 ഈ നമ്പറിൽ വീവേഴ്സ് വില്ലേജുമായി ബന്ധപെടാം.

English summary
Kerala has been reeling under massive floods and 37 people have lost their lives, while over 60,000 people have been rendered homeless.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more