'ബാല...നീ കേരളത്തിലെ ഒരു അന്യസംസ്ഥാന തൊഴിലാളിയാ, മനസിലായോ'; വീഡിയോയുമായി ചെകുത്താന്‍
കൊച്ചി: ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നടന്‍ ബാലയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബാലയ്‌ക്കെതിരെ വീഡിയോ ചെയ്തതിന്റെ വൈരാഗ്യത്തില്‍ വീട് അടിച്ചുതകര്‍ത്തുവെന്നാണ് അജു അലക്‌സ് ആരോപിക്കുന്നത്. ഇപ്പോഴിതാ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അജു അലക്‌സ്.
ബാല മദ്യലഹരിയിലാണോ ഇങ്ങനയൊക്കെ ചെയ്യുന്നതെന്ന് അജു അലക്‌സ് ചോദിക്കുന്നു. താന്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയതിന്റെ വീഡിയോ താന്‍ തന്നെ ഇട്ടിട്ടുണ്ട്. പോരാത്തതിന് അവിടുത്തെ സി സി ടി വി ദൃശ്യങ്ങളൊക്കെ എടുത്താന്‍ താന്‍ എവിടെ കിടക്കുമെന്ന് അറിയുമോ. ഏതെങ്കിലും വക്കീലന്മാരോട് വിളിച്ച് ചോദിക്കണമെന്ന് അജു അലക്‌സ് പറയുന്നു.

'നീ എന്താ പൊട്ടനാ. നീ കൂടെ കൊണ്ടുവന്നല്ലോ കുറച്ച് പേരെ. ബാല കിടന്ന് കൂടുതലൊന്നും ഷൈന്‍ ചെയ്യുകയൊന്നും വേണ്ട. ബാലയ്ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ബാല കൊണ്ടുപോയി കേസ് കൊടുക്കണം. ഞാന്‍ അങ്ങനെ പറഞ്ഞൂ, ഇങ്ങനെ പറഞ്ഞൂ എന്നൊക്കെ, നീ ആരാ നിയമം കയ്യിലെടുക്കാന്‍. നീ കേരളത്തിലെ ഒരു അന്യസംസ്ഥാന തൊഴിലാളിയാ, മനസിലായോ. അതില്‍ കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട'.
ബാലയുടെ കയ്യില്‍ കാശുണ്ടാകും. പക്ഷേ, ബാലയ്ക്ക് ഇത്തിരി ബുദ്ധിക്കുറവുണ്ട്. ഇങ്ങനെയാണെങ്കില്‍ ബാലയ്ക്ക് കുറേ പൈസ പോകുമല്ലോ. നിന്റെ വീട്ടില്‍ ഇന്ന് പൊലീസ് വന്നേനെ, നമ്മക്ക് ഈ കള്ളത്തരവും പരിപാടിയും ഇല്ലാത്തത് കൊണ്ടാണ്. അല്ലാതെ നിന്നെ പോലെ അല്ല തെണ്ടിത്തരം കാണിക്കാറില്ല'
'ഇതൊക്കെ തെണ്ടിത്തരമാണ് ബാല കാണിക്കുന്നേ, വേറെ ആരെങ്കിലും ആണെങ്കില്‍ നിന്റെ കയ്യില്‍ നിന്ന് കാശ് വാങ്ങിക്കില്ലേ പൊട്ടാ. ബുദ്ധയില്ലാത്തവനേ നീ പാവപ്പെട്ട ആറാട്ടണ്ണനെ പേടിപ്പിച്ച് തോക്കും കാണിച്ച്, ആറാട്ടണ്ണനെ നീ തോക്ക് കാണിച്ചല്ലേ വീഡിയോ എടുത്തേ. ആള്‍ക്കാരെ പേടിപ്പിച്ച് നീ വലിയ ആളുകളിക്കുകയാ. നിനക്ക് ഇങ്ങനെയുള്ള അവസരം ഒന്നും പിന്നെ കിട്ടില്ല, ഈ പരിപാടി നിര്‍ത്തിക്കോ'.
ബാലയുടെ ലാസ്റ്റ് പരിപാടിയായിരിക്കും ഇത്. ബാലയെ ആരും വിടത്തില്ല അങ്ങനെ, ബാല അങ്ങനെ വലിയ ആളൊന്നും ആകണ്ട. മോഹന്‍ലാല്‍ ഫാന്‍സ് വന്ന് സപ്പോര്‍ട്ട് ചെയ്‌തോ ബാലയെ. ഫേസ്ബുക്കില്, അതും കണ്ട് ഇളിച്ചോണ്ട് നില്‍ക്കുകയാണോ. ഒറ്റക്കാര്യം നീ മനസിലാക്കിക്കോ, ഇത് ഞങ്ങളുടെ ഔദാര്യമാണ്'- ചെകുത്താന്‍ വീഡിയോയില്‍ പറഞ്ഞു.












Click it and Unblock the Notifications