ഹൈടെക് സ്ക്കൂൾ; അധ്യാപകരും പഠിക്കാന്‍ തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : സംസ്ഥാന സർക്കാറിന്റെ പ്രൈമറി സ്ക്കൂൾ ഹൈടെക് സ്ക്കൂൾ ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പരിശിലനപരിപാടി വാളൂർ ഗവ. യൂ പി സ്കൂളിൽ സമാപിച്ചു. രണ്ട് ദിവസമായി നടന്നു വരുന്ന പരിശീലന പരിപാടി പ്രധാനാദ്ധ്യാപകൻ വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. ട്രെയിനർ ഹസ്സൻകോയ, കെ.കെ ദിനേശ് എന്നിവർ സംസാരിച്ചു.

hitech


വിവര സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ക്ലാസ് മുറികളിൽ പഠന പ്രവർത്തനങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചാണ് പരിശീലനം. പദ്ധതിയുടെ ഭാഗമായി സ്ക്കൂളിന് മൂന്ന് എൽ സി ഡി പ്രോജക്ടറും എട്ട് ലാപ്പ്ടോപ്പുകളും ലഭ്യമായിട്ടുണ്ട്. പരിപാടിയിൽ മരുതോങ്കര ജിഎച്ച്എസ് എ സി ലെ അധ്യാപകരും പങ്കെടുത്തു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Hi-tech School; Teachers started learning

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്