കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ രോഗികളുടെ ഫോണ്‍ വിളി പരിശോധന; സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: കൊറോണ രോഗികളുടെ ഫോണ്‍ വിളി രേഖകള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഫോണ്‍ വിളി രേഖകള്‍ പരിശോധിക്കുന്നത് സ്വകാര്യതാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജി കോടതി തീര്‍പ്പാക്കി.

k

രോഗികളുടെ 14 ദിവസത്തെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുക എന്നും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഉടന്‍ ഇറക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചതോടെയാണ് കോടതി അനുമതി നല്‍കിയത്. രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി സര്‍ക്കാരിന് മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി.

Recommended Video

cmsvideo
India May Get Oxford's COVID-19 Vaccine In December‌ | Oneindia Malayalam

രോഗികളുടെ സിഡിആര്‍ പരിശോധിക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ചെന്നിത്തല പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ രോഗികളുടെ ടവര്‍ ലൊക്കേഷന്‍ മാത്രമാണ് പരിശോധിക്കുക എന്ന് സര്‍ക്കാര്‍ കോടതിയില്‍ തിരുത്തി. രോഗികളുടെ സമ്പര്‍ക്കം കണ്ടെത്തുകയാണ് ലക്ഷ്യം.

ടവര്‍ ലൊക്കേഷന്‍ മാത്രമായി നല്‍കാന്‍ ടെലികോം കമ്പനികള്‍ക്ക് സാധ്യമല്ല. വിളിച്ച ഫോണ്‍ നമ്പര്‍, സമയം, എത്ര നേരം സംസാരിച്ചു തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന സിഡിആര്‍ മൊത്തമായിട്ടാണ് അവര്‍ പോലീസിന് കൈമാറുക എന്നും സര്‍ക്കാര്‍ ധരിപ്പിച്ചു. ടവര്‍ ലൊക്കേഷന്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് പുതിയ സര്‍ക്കുലര്‍ ഇറക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയാല്‍ വിവരങ്ങള്‍ നശിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് കോടതി അനുമതി നല്‍കിയത്.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ് ചെന്നിത്തലയുടെ ഹര്‍ജി പരിഗണിച്ചത്. ശേഖരിക്കുന്ന സിഡിആര്‍ മൂന്നാമതൊരു കക്ഷിക്ക് ലഭിക്കുന്നില്ലെന്ന് സര്‍ക്കാരും പോലീസും ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മറ്റു ആവശ്യങ്ങള്‍ക്ക് ഈ രേഖ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ദുരുപയോഗം തടയണമെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോഅമേരിക്ക ഒറ്റപ്പെട്ടു; ഇറാനെതിരെ നടപടി വേണ്ടെന്ന് യുഎന്‍ രക്ഷാസമിതി, ഭീഷണിയുമായി പോംപിയോ

English summary
High Court allows Kerala police to access Phone call records of Corona patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X