നടിയെ അപമാനിച്ച കേസ് ഹൈക്കോടതി റദ്ദ് ചെയ്തു; കേസ് പിൻവലിക്കാനാകില്ലെന്ന് പോലീസ്, പക്ഷേ....
കൊച്ചി: നടിയെ അപമാനിച്ച കേസ് ഹൈക്കോടതി റദ്ദ് ചെയ്തു. സംവിധായകൻ ജീൻ പോൾ ലാലിനെതിരായ നടിയെ അപമാനിച്ച കേസാണ് പോലീസ് റദ്ദ് ചെയ്തത്. ജീൻ പോളിനെ കൂടാതെ യുവനടൻ ശ്രീനാഥ് ഭാസി, ഹണീ ബീ ടൂ സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവരാണു കേസിലെ പ്രതികൾ.
പരാതിയില്ലെന്ന നടിയുടെ സത്യവാങ്മൂലം പരിഗണിച്ചാണു ഹൈക്കോടതി എഫ്ഐആർ റദ്ദാക്കിയത്. പ്രതിങലം നൽകിയില്ലെന്നും അശ്ലീല ചുവയോടെ സംസാരിച്ചുവെന്നും അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരിച്ചുവെന്നും ആരോപിച്ച് യുവ നടി നൽകിയ കേസിൽ ജീൻ പോൾ അടക്കമുള്ളവർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

കേസ് പിൻനവലിക്കാനാകില്ല
തനിക്കു പരാതിയില്ലെന്നും സന്ധിസംഭാഷണങ്ങളിലൂടെ പ്രശ്നം ഒത്തുതീർപ്പായെന്നും കോടതിയിൽ യുവനടി അറിയിച്ചെങ്കിലും കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് പോലീസ് നിലപാടെടുക്കുകയായിരുന്നു.

പരാതിയിൽ കഴമ്പുണ്ട്
നടിയുടെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുള്ള പരാതിയിൽ കഴന്പുണ്ടെന്നു പോലീസ് നേരത്തതന്നെ വ്യക്തമാക്കിയിരുന്നു. ഇതിൽ അന്വേഷണവും മൊഴിയെടുക്കലും നടത്തുകയും ചെയ്തിരുന്നു.

കേസ് ഇവർക്കെതിരെ
സംവിധായകൻ ജീൻ പോൾ ലാൽ (29), നടൻ ശ്രീനാഥ് ഭാസി (29), സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ (29), അനിരുദ്ധൻ (25) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.

നടിയുടെ സത്യവാങ്മൂലം
'ഹണി ബീ 2' എന്ന സിനിമയില്‍ തന്റെ അനുമതിയില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് കേസ്. അന്വേഷമണ പുരോഗമിക്കവെ തനിക്ക് പരാതിയില്ലെന്ന് കോടതിയില്‍ നടി സത്യവാങ്മൂലം നൽകുകയായിരുന്നു.

ഒത്തു തീർപ്പ്
കേസ് തുടര്‍ന്ന് നടത്താന്‍ താല്‍പര്യമില്ലെന്നും ഒത്തുതീര്‍പ്പ് സംഭാഷണത്തിലൂടെ പ്രശ്നം പരിഹരിച്ചെന്നുമാണ് നടി ഈ ആഗസ്ത് 10ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതിൻറെ വിധിയാണ് കഴിഞ്ഞ ദിവസം കോടതി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications