കാരന്തൂര്‍ മര്‍ക്കസ് കോഴ്‌സ്; അന്വേഷണത്തിന് ഹൈക്കോടതി, സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥികള്‍

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: കാരന്തൂര്‍ മര്‍ക്കസിലെ വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം. മര്‍ക്കസില്‍ അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കോടതി നടപടി. നേരത്തെ താല്‍ക്കാലികമായി നിര്‍ത്തിയ സമരം ശക്തമാക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തീരുമാനിച്ചിരുന്നു.

Ap

അതേസമയം, കാരന്തൂര്‍ മര്‍ക്കസിന് പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

മര്‍ക്കസ് കോളജിലെ എന്‍ജീനിയറിങ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അംഗീകാരമില്ലെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ സമരം നടത്തിയിരുന്നത്. എന്‍ജിനിയറിങ് ഡിപ്ലോമ കോഴ്‌സിന് തുല്യതാ പദവി നല്‍കണമെന്നാണ് സമരക്കാരുടെ ആവശ്യം. അതല്ലെങ്കില്‍ തൊണ്ണൂറ്റി രണ്ട് വിദ്യാര്‍ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം എന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

English summary
High Court Direct probe Against Karanthur Markaz Institute
Please Wait while comments are loading...