കാര്യങ്ങള്‍ ദിലീപിന്റെ വഴിക്ക്... വീണ്ടും പ്രോസിക്യൂഷന്‍ പതറി, ദിലീപ് പറക്കും, ദുബായിലേക്ക്...

 • Written By:
Subscribe to Oneindia Malayalam
cmsvideo
  ദിലീപിന് വിദേശത്തു പോകാൻ അനുമതി | Oneindia Malayalam

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് വിദേശത്തു പോവാന്‍ ഹൈക്കോടതി അനുമതി നല്‍കി. തന്റെ ഉമടസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായിലെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്യാന്‍ ജാമ്യ ഹര്‍ജിയില്‍ ഇളവ് ചെയ്യണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
  നേരത്തേ ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. വിദേശത്തേക്കു പോവാന്‍ അനുമതി നല്‍കിയാല്‍ താരം പ്രതികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

  കര്‍ശന വ്യവസ്ഥകളോടെ ഇളവ്

  കര്‍ശന വ്യവസ്ഥകളോടെ ഇളവ്

  കര്‍ശന വ്യവസ്ഥകളോടെയാണ് ദിലീപിനു ഹൈക്കോടതി ജാമ്യാപേക്ഷയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. നാലു ദിവസത്തിനുള്ളില്‍ വിദേശത്തു പോയി തിരിച്ചെത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. താരം നേരത്തേ കോടതിയില്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട് ആറു ദിവസത്തേക്കു വിട്ടു നല്‍കുമെന്നും കോടതി അറിയിച്ചു.

  ഉദ്ഘാടനം 29ന്

  ഉദ്ഘാടനം 29ന്

  നവംബര്‍ 29ന് ദുബായിലെ തന്റെ പുതിയ സ്ഥാപനായ ദേ പുട്ടിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണും ഇതിനായി തന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നുമാണ് ദിലീപ് തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
  താരത്തിന്റെ ഈ ഹര്‍ജി കോടതി അംഗീകരിക്കുകയായിരുന്നു. ഇളവ് നല്‍കുന്നതോടൊപ്പം കര്‍ശന വ്യവസ്ഥകളും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.

  സാക്ഷികളെ സ്വാധീനിക്കരുത്

  സാക്ഷികളെ സ്വാധീനിക്കരുത്

  സാക്ഷികളെ സ്വാധീനിക്കരുതെന്നത് അടക്കം നേരത്തേയുണ്ടായിരുന്നതു പോലെ കര്‍ശന ഉപാധികളോടെയാണ് ദിലീപിന് കോടതി അനുമതി നല്‍കിയത്. നിലവില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് താരത്തിന്റെ പാസ്‌പോര്‍ട്ട്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് താരം നേരത്തേ ഇത് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

  മജിസ്‌ട്രേറ്റിനു മൊഴി നല്‍കണം

  മജിസ്‌ട്രേറ്റിനു മൊഴി നല്‍കണം

  ദുബായില്‍ പോവുന്നത് എന്ത് ആവശ്യത്തിനാണെന്നും എന്തൊക്കെയാണ് പരിപാടികളെന്നും ആരൊക്കെയാണ് കാണുകയെന്നും മറ്റുമുള്ള വിശദമായ മൊഴി വിദേശത്തേക്കു പോവുന്നതിനു മുമ്പ് അങ്കമാലി മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കാനും ദിലീപിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
  കൂടാതെ വിസയുടെ വിശദാംശങ്ങളും നല്‍കാന്‍ താരത്തോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ വിളിച്ചാല്‍ കിട്ടുന്ന ഫോണ്‍ നമ്പറും നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

  പ്രോസിക്യൂഷന്‍ എതിര്‍ത്തു

  പ്രോസിക്യൂഷന്‍ എതിര്‍ത്തു

  ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തു. ഹൈക്കോടിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.
  ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതുമെല്ലാം ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

  തെളിവ് നശിപ്പിക്കുമെന്നും പോലീസ്

  തെളിവ് നശിപ്പിക്കുമെന്നും പോലീസ്

  നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തൊണ്ടി മുതലാണ് ഈ മൊബൈല്‍ ഫോണ്‍.
  ഈ സാഹചര്യത്തില്‍ ദിലീപിനെ വിദേശത്തു പോവാന്‍ അനുവദിച്ചാല്‍ അതു തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍റെ ഈ വാദങ്ങളെല്ലാം തള്ളിയാണ് ഹൈക്കോടതി ദിലീപിന് വിദേശത്തു പോവാന്‍ അനുമതി നല്‍കിയത്.

  തുടര്‍ച്ചയായി രണ്ടാമത്തെ വീഴ്ച

  തുടര്‍ച്ചയായി രണ്ടാമത്തെ വീഴ്ച

  ദിലീപിനെതിരേ തുടര്‍ച്ചയായി രണ്ടാം തവണയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പരാജയപ്പെടുന്നത്. നേരത്തേ ദിലീപിന്‍റെ ജാമ്യാപേക്ഷയെയും പ്രോസിക്യൂഷന്‍ നിരവധി വാദങ്ങള്‍ നിരത്തി എതിര്‍ത്തിരുന്നെങ്കിലും കോടതി താരത്തിന് അനുകൂലമായി വിധി പറയുകയായിരുന്നു. 85 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഹൈക്കോടതിയില്‍ നിന്നു ജാമ്യം നേടി ദിലീപ് പുറത്തിറങ്ങിയത്.
  ഇപ്പോള്‍ രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ദിലീപിനോട് ഏറ്റുമുട്ടി പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നത്. കേസില്‍ കുറ്റപത്രം രണ്ടു ദിവസത്തിനകം സമര്‍‍പ്പിക്കാനിരിക്കെ ഈ രണ്ടു തിരിച്ചടികള്‍ പോലീസിനെ അസ്വസ്ഥരാക്കുമെന്നുറപ്പ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  High court grant permission for Dileep to go abroad

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്