അന്വേഷണം സംഘം പിടിച്ചെടുത്ത 1000, 500 നോട്ടുകള്‍ എന്തു ചെയ്യണം, അസാധു നോട്ടുകള്‍ക്ക് അവസരം നല്‍കി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വീണ്ടും അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍. 2016 ഡിസംബര്‍ 30നകം അന്വേഷണസംഘം പിടിച്ചെ
ടുത്ത് കോടതിയില്‍ ഹാജരായ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

റിസര്‍വ് ബാങ്കിന്റെ ഓഫീസുകള്‍ മുഖേനയോ ഇതിനായി ചുമതലപ്പെടുത്തിയ ദേശസാത്കൃത ബാങ്കുകള്‍ മുഖേനയോ അസാധു നോട്ടുക്കല്‍ മാറ്റിയെടുക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

money

ക്രിമിനല്‍ കേസുകളില്‍ തൊണ്ടിയായി കീഴ്‌ക്കോടതിയില്‍ സൂക്ഷിച്ചിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.

കോടതിയിലുള്ള അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ മേയ് 12ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനവും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

English summary
High court note ban.
Please Wait while comments are loading...