കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ പ്രോത്സാഹിപ്പിച്ച വ്ളോഗര്‍മാര്‍ കുടുങ്ങും; കോടതി നിര്‍ദേശമിങ്ങനെ

Google Oneindia Malayalam News

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്‌സ്‌പോകൾ, ഓട്ടോ ഷോകൾ എന്നിവയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഉപയോഗിക്കരുത്ഹൈ എന്ന ഹൈക്കോടതി.ഇവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത്തരത്തിൽ നിയമവിരുദ്ധമായ വാഹനങ്ങളുടെ ദൃശ്യങ്ങൾ എടുത്ത് പ്രചരിപ്പിച്ച വ്‌ളോഗർമാർ ഉണ്ടെന്നും ഈ വ്‌ളോഗർമാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്നും ഹൈക്കോടതി നിർദേശിച്ചു.

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗർമാരുടെ വീഡിയോകളും ഹൈക്കോടതി പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. വടക്കഞ്ചേരി ബസ് അപകടത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസിൽ ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.

vlogger

'യേശുക്രിസ്തു മറുപടി തരും'; പരാതിക്കാരിയുടെ സുഹൃത്തിന് എല്‍ദോസ് കുന്നപ്പിള്ളിയുടെ വാട്‌സാപ്പ് മെസേജ്'യേശുക്രിസ്തു മറുപടി തരും'; പരാതിക്കാരിയുടെ സുഹൃത്തിന് എല്‍ദോസ് കുന്നപ്പിള്ളിയുടെ വാട്‌സാപ്പ് മെസേജ്

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത നിറം നൽകുന്നതിൽ സാവകാശം നൽകില്ലെന്നും സാവകാശം നൽകണമെന്ന ടൂറിസ്റ്റ് ബസ് ഉടമകളുടെ ആവശ്യം കോടതി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ഹൈക്കോടതി പറഞ്ഞു.

നെപ്പോളിയന്‍ കൈകളിലെത്താന്‍ അധികനേരമില്ലെന്ന് ഇ ബുള്‍ജെറ്റ്; ഇതെന്ത് കഥയെന്ന് സോഷ്യല്‍മീഡിയനെപ്പോളിയന്‍ കൈകളിലെത്താന്‍ അധികനേരമില്ലെന്ന് ഇ ബുള്‍ജെറ്റ്; ഇതെന്ത് കഥയെന്ന് സോഷ്യല്‍മീഡിയ

ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും മറ്റ് ശബ്ദസംവിധാനങ്ങളും ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിഷ്‌കർഷിച്ചു. നിയമലംഘനം കണ്ടെത്തിയാൽ മോട്ടോർ വാഹനവകുപ്പ് കടുത്ത നടപടിയെടുക്കണം. ടൂറിസ്റ്റ് ബസ് ഉടമകൾ പരിശോധനയുമായി സഹകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സഹകരിച്ചില്ലെങ്കിൽ കോടതിലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും കോടതി പറഞ്ഞു.

അതേസമയം, ലഹരി ഉപയോഗിച്ചും അമിത വേഗത്തിലും അശ്രദ്ധയിലും വാഹനങ്ങൾ ഓടിച്ച് അപകടം വരുത്തുന്ന ഡ്രൈവർമാരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിട്ടുണ്ട്. ആറു മാസത്തിനകം ലൈസൻസ് പുതുക്കി നൽകുന്ന പതിവ് തുടരില്ലെന്നും പറഞ്ഞു.

അംബാനിയെ വെട്ടി അദാനി; അതിസമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമന്‍, കേരളത്തില്‍ യൂസഫലിഅംബാനിയെ വെട്ടി അദാനി; അതിസമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമന്‍, കേരളത്തില്‍ യൂസഫലി

ഇതിന് നിബന്ധന കർശനമാക്കി. എടപ്പാൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ മൂന്ന് ദിവസം പരിശീലനം നേടണം. മൂന്നു ദിവസം അപകട ചികിത്സ നടത്തുന്ന ടോമാ കെയർ സംവിധാനമുള്ള ആശുപത്രികളിൽ സാമൂഹിക പ്രവർത്തനം നടത്തണം. ഇങ്ങനെ മനോഭാവത്തിൽ മാറ്റം വരുത്തുകയും പരിശീലനം നേടുകയും ചെയ്ത ശേഷം മാത്രമേ ലൈസൻസ് പുനസ്ഥാപിക്കുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

English summary
High Court order to take action against vlogger who Promotes modified vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X