അഭയ കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

അഭയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചു എന്നാണ് ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആരോപണം. ക്രൈംബ്രാഞ്ചിന്റെ മുന്‍ എസ്പി കെടി മൈക്കിള്‍ അടക്കമുള്ള ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലും അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്.
ലോക്കല്‍ പോലീസും, ക്രൈം ബ്രാഞ്ചും ഒക്കെ അന്വേഷിച്ച കേസില്‍ ഇപ്പോഴും ദുരൂഹത ബാക്കിയാണ്. ആത്‌മഹത്യയെന്നും കൊലപാതകമെന്നും പല അന്വേഷണ സംഘങ്ങള്‍ വിലയിരുത്തി. അതിനിടെ ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളും പുറത്തുവന്നു.
ഏറ്റവും ഒടുവില്‍ സിബിഐ സംഘം ഫാദര്‍ തോമസ് കോട്ടൂരിനേയും ഫാദര്‍ ജോസ് പുതൃക്കയിലിനേയും സിസ്റ്റര്‍ സെഫിയേയും പ്രതികളായി കണ്ടെത്തി. ഇവരുടെ നുണപരിശോധനയുടെ ദൃശ്യങ്ങള്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്തതും വന്‍ വിവാദമായിരുന്നു.
1992 മാര്‍ച്ച് 27 നാണ് സിസ്റ്റര്‍ അഭയയെ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് അഭയ ബിസിഎം കോളേജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു. ആത്മഹത്യയെന്നായിരുന്നു ലോക്കല്‍ പോലീസ് ആദ്യം വിധിയെഴുതിയത്. പിന്നീട് പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനും പിന്നീട് സിബിഐക്കും കൈമാറിയത്.












Click it and Unblock the Notifications