ജനനേന്ദ്രിയം മുറിച്ച കേസില്‍ ഗംഗേശാനന്ദയ്ക്ക് തിരിച്ചടി...! ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി !!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജനനേന്ദ്രിയ മുറിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. കേസില്‍ പ്രതിസ്ഥാനത്തുള്ള സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സ്വാമിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണ് എന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചും. കേസന്വേഷണം അവസാനഘട്ടത്തിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച ഹൈക്കോടതി സ്വാമിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

നടിയും ദിലീപും പ്രശ്നമുണ്ടാക്കിയപ്പോൾ പിടിച്ചു മാറ്റിയത്..സാമ്പത്തിക ഇടപാടുകൾ.. കേട്ടതല്ല സത്യം!

swami

ലിംഗം ഛേദിക്കപ്പെട്ട സ്വാമിക്ക് കൂടുതല്‍ നല്ല ചികിത്സ ലഭ്യമാക്കണം എന്നാണെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. സ്വാമിക്ക് അനുകൂലമായി പെണ്‍കുട്ടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട് എങ്കിലും അത് ഈ ഘട്ടത്തില്‍ പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി നല്‍കിയ രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനില്‍ക്കുന്നതിനാലാണ് സത്യവാങ്മൂലം ഹൈക്കോടതി പരിഗണിക്കാതിരുന്നത്.

English summary
High Court of Kerala rejected Swami Gangesananda's bail plea
Please Wait while comments are loading...