സൈറ്റുകളില്‍ പരസ്യം നല്‍കി വലവീശും; കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി: ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കി ഇടപാടുകാരെ വലവീശിപ്പിടിക്കുന്ന വന്‍ പെണ്‍വാണിഭ സംഘത്തെ കൊച്ചിയില്‍ പിടികൂടി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. തൊടുപുഴ ചിറ്റൂര്‍ സ്വദേശി ബാബു(35), തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി സുനീര്‍(35), ഏലൂര്‍ കമ്പനിപ്പടി സ്വദേശി പള്ളിപ്പറമ്പില്‍ ജയേഷ്(37), ബാംഗ്ലൂര്‍, തൃശ്ശൂര്‍ സ്വേദിശിനികളായ രണ്ട് സ്ത്രീകള്‍ എന്നിവരാണ് അറസ്റ്റിലായത്.
കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ കോട്ടയം സ്വദേശി ജയകുമാറും ഭാര്യ സുമിയും ഒളിവിലാണെന്നാണ് സൂചന. സുമിയാണ് ബാംഗ്ലൂരില്‍ നിന്നും പെണ്‍വാണിഭത്തിനായി സ്ത്രീകളെ എത്തിക്കുന്നത്. വാടകവീട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനമെന്ന് പോലീസ് പറഞ്ഞു. പാലാരിവട്ടം പോലീസും ഷാഡോ പോലീസും സംയുക്തമായി ചേര്‍ന്നാണ് പിടികൂടിയത്.

അറസ്റ്റിലായവര്‍ക്കെല്ലാം പ്രത്യേകം ജോലികളായിരുന്നു. ജയേഷാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കി ആവശ്യക്കാരുമായി സംസാരിക്കുന്നതും വിലയുറപ്പിക്കുന്നതും. പിന്നീട് നിശ്ചിത സ്ഥലത്തേക്ക് വിളിച്ചുവരുത്തും. ഇവരെ പിന്നീട് ബാബുവിന്റെ പ്രത്യേക വാഹനത്തില്‍ അനാശാസ്യ കേന്ദ്രത്തില്‍ എത്തിക്കുന്നതാണ് ഇവരുടെ രീതി.
സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ വി വിജയനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജയന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഷാഡോ സബ് ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദപൈയും അന്വേഷണത്തിന് നേതൃത്വം നല്‍കി.












Click it and Unblock the Notifications