ദിലീപ് ഉടന്‍ പുറത്തിറങ്ങില്ല!! മൂന്നു ദിവസം കൂടി അകത്ത്...ആ പ്രതീക്ഷയും മങ്ങുന്നു!! ഇനി...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഇതോടെ മൂന്നു ദിവസം കൂടി താരത്തിന് ആലുവ സബ് ജയിലില്‍ കഴിയേണ്ടിവരും. ഇന്നു രാവിലെയാണ് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇന്നു തന്നെ ഹര്‍ജി പരിഗണക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. നേരത്തേ ജാമ്യത്തിനായി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് താരത്തെ ശനിയാഴ്ച വീണ്ടും ആലുവ സബ് ജയിലിലേക്ക് മാറ്റിയത്. തുടര്‍ന്ന് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജി പരിഗണിച്ചത്

ഹര്‍ജി പരിഗണിച്ചത്

ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഡിജിപി മഞ്ചേരി ശ്രീധരന്‍ നായരാണ് കോടതിയില്‍ ഹാജരായത്. ജാമ്യം പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.

ഒരു ദിവസത്തേക്ക് മാറ്റണം

ഒരു ദിവസത്തേക്ക് മാറ്റണം

പ്രതിഭാഗം ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തില്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ ജാമ്യം പരിഗണിക്കുന്നത് ഒരു ദിവസത്തേക്ക് കൂടി നീട്ടി വയ്ക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതു വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി

ദിലീപ് നേരത്തേ നല്‍കിയ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ശനിയാഴ്ചയായിരുന്നു ഇത്. കസ്റ്റഡി കാലാവധി അവസാനിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചത്. എന്നാല്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്നു കോടതി തീരുമാനിക്കുകയായിരുന്നു.

പ്രോസിക്യൂഷന്‍ പറഞ്ഞത്

പ്രോസിക്യൂഷന്‍ പറഞ്ഞത്

ദിലീപിനെപ്പോലെ ഒരാള്‍ക്ക് ജാമ്യം നല്‍കുന്നത് ശരിയല്ലെന്നാണ് അന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപ് പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് താരത്തിനു ജാമ്യം നിഷേധിച്ചത്.

ജാമ്യഹര്‍ജിയില്‍ പറയുന്നത്

ജാമ്യഹര്‍ജിയില്‍ പറയുന്നത്

ദിലീപിനെതിരേ കേസില്‍ തെളിവുകളില്ലെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സംശയത്തിന്റെ പേരിലാണ് താരത്തെ അറസ്റ്റ് ചെയ്തതെന്നും ഇതില്‍ പറയുന്നുണ്ട്.

സുനിലിന്റെ മൊഴി മാത്രം

സുനിലിന്റെ മൊഴി മാത്രം

കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍ നല്‍കിയ മൊഴികളുടെ പേരില്‍ മാത്രമാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പ്രതിഭാഗം ജാമ്യഹര്‍ജിയില്‍ വിശദമാക്കിയിരുന്നു. ഈ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ എങ്ങിനെയാണ് ഒരാളെ പ്രതിയാക്കുകയെന്നും ഹര്‍ജിയില്‍ ചോദിക്കുന്നുണ്ട്.

ദിലീപ് പരാതി നല്‍കിയിരുന്നു

ദിലീപ് പരാതി നല്‍കിയിരുന്നു

സുനില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് ദിലീപ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പക്ഷെ ഒരു ഘട്ടത്തില്‍പ്പോലും ഈ പരാതിയില്‍ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

പരാതിക്ക് എന്ത് സംഭവിച്ചു

പരാതിക്ക് എന്ത് സംഭവിച്ചു

തന്നെ ബ്ലാക്‌മെയില്‍ ചെയ്യാല്‍ സുനില്‍ ശ്രമിക്കുന്നതായി ദിലീപ് നല്‍കിയ പരാതിക്ക് എന്തു സംഭവിച്ചുവെന്നു പോലും പോലീസ് പറയുന്നില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പരാതിക്കാരനെ എങ്ങനെ പ്രതിയാക്കി മാറ്റുമെന്നും പ്രതിഭാഗം ചോദിക്കുന്നു.

English summary
Kerala highcourt postponds dileep's bail petition plea in case
Please Wait while comments are loading...