കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദു സ്ത്രീകളെ കൂടെ കിടത്താന്‍ ക്ഷണിച്ച ജിഹാദി! തരികിട സാബുവിനെതിരെ ഹിന്ദു ഹെല്‍പ് ലൈന്‍!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
തരികിട സാബുവിനെതിരെ ഹിന്ദു ഹെല്‍പ് ലൈന്‍ | Oneindia Malayalam

യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച തരികിട സാബുവിനെ പ്രതിഷേധം കനക്കുന്നു. കണ്ണൂര്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ലസിതയെ പുറത്താക്കിയ പിന്നാലെയാണ് ലസിതയ്ക്കെതിരെ ലൈംഗിക ചുവയുള്ള പോസ്റ്റുകളുമായി തരികിട സാബു രംഗത്തെത്തിയത്.

ലസിതയെ അധിക്ഷേപിച്ച സാബുവിനെ സംഘപരിവാര്‍ നേതാക്കള്‍ കടന്നാക്രമിച്ചതോടെ ഇയാള്‍ ഫേസ്ബുക്കിലിട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ സാബുവിനെതിരെ ലസിത പോലീസില്‍ പരാതി നല്‍കി. തലശ്ശേരി എഎസ്പിക്കാണ് ലസിത പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ സാബുവിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദു ഹൈല്‍പ്ലൈന്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

അശ്ലീല പരാമര്‍ശം

അശ്ലീല പരാമര്‍ശം

ലസിത പാലക്കല്‍, കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് എന്ന് തുടങ്ങുന്ന പോസ്‌റ്റിലാണ് തരികിട സാബു ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ നടത്തിയത്. ഇത് കൂടാതെ സമാന നിലവാരത്തിലുള്ള ചില പോസ്റ്റുകളും ഇയാള്‍ ലസിതയ്ക്കെതിരെ ഫേസ്ബുക്കില്‍ ഇട്ടിട്ടുണ്ട്.ഇതിന് പിന്നാലെയാണ് സാബുവിനെതിരെ പ്രതിഷേധം കനത്തത്.

നീക്കം ചെയ്തു

നീക്കം ചെയ്തു

ആമയിഴഞ്ചാന്‍ തോട് കിളളിയാറിന് ഉള്ളതാണെങ്കില്‍ ലസിത കുട്ടൂസ് എനിക്കുള്ളതാണ് എന്നായിരുന്നു ഒരു പോസ്റ്റ്. പോസ്റ്റുകള്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സാബുവിനെതിരെ പച്ചത്തെറി വിളിയുമായി രംഗത്തെത്തി. സംഭവം വന്‍ വിവാദമായതോടെ പോസ്റ്റുകള്‍ മുഴുവന്‍ സാബു അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തു.

ചിരിക്കുന്ന കമ്മികള്‍

ചിരിക്കുന്ന കമ്മികള്‍

സംഭവത്തില്‍ പ്രതികരണവുമായി ലസിത തന്നെ രംഗത്തെത്തിയിരുന്നു. ചിരിക്കുന്ന കമ്മികളോട് ഒരു കാര്യമേ പറയാനുള്ളൂ. അവരുടെ വീട്ടിൽഅമ്മയും പെങ്ങളും ഉണ്ടാവില്ല. അവർ ചിരിക്കട്ടെയെന്നായിരുന്നു ലസിത വ്യക്തമാക്കിയത്. സംഭവം നിയമപരമായി തന്നെ നേരിടുമെന്നുംപിണറായി സർക്കാർ ഭരിക്കുന്ന കാലഘട്ടത്തിൽ നീതി ലഭിക്കില്ല എന്നത് വ്യക്തമാണെന്നും ലസിത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

 പിന്നാലെ

പിന്നാലെ

എന്നാല്‍ സാബുവിനെതിരെ പ്രതിഷേധിക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു ഹെല്‍പ് ലൈന്‍. സാബുവിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പൊലീസ് കേസുണ്ടായാല്‍ നിയമസഹായം ഉള്‍പ്പടെ ഉറപ്പുനല്‍കുമെന്നാണ് ഹിന്ദു ഹെല്‍പ് ലൈന്‍ നാഷ്ണല്‍ കോഡിനേറ്റര്‍ അഡ്വ പ്രജീഷ് വിശ്വനാഥ് പറഞ്ഞത്.

ഹിന്ദുക്കള്‍ അനാഥരല്ല

ഹിന്ദുക്കള്‍ അനാഥരല്ല

‘ഹിന്ദു സ്ത്രികളെ നാലാം ഭാര്യയായി കൂടെ കിടക്കാന്‍ ക്ഷണിച്ച സാബു അബ്ദുള്‍ സമദിനെ എവിടെ കണ്ടാലും പ്രതിഷേധിക്കുക. ഈ പിതൃശൂന്യനെ എവിടെ കണ്ടാലും പ്രതിഷേധിക്കുന്നവര്‍ക്ക് പൊലീസ് കേസുള്‍പ്പടെയുള്ള കാര്യങ്ങളില്‍ നിന്നും നിയമസഹായം നല്‍കും, ഹിന്ദുക്കള്‍ അനാഥരല്ല' എന്നാണ് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം.

English summary
hindu help line against lasitha tharikida sabu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X