ഐഎസ് ഇസ്ലാമല്ല എന്നതുപോലെ ആര്‍എസ്എസിനെതിരെ ഹൈന്ദവരും ക്യാംപയ്ന്‍ ചെയ്യണം: കെപി രാമനുണ്ണി

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: കാശ്മീരി പിഞ്ചു ബാലികയുടെ രക്തം കൊണ്ട് ക്ഷേത്രം പങ്കിലമായ സാഹചര്യത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളിലും ശുദ്ധികലശം നടത്തണമെന്ന് എഴുത്തുകാരന്‍ കെപി രാമനുണ്ണി പറഞ്ഞു. ആസിഫ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുു അദ്ദേഹം. അബ്ദുസ്സമദ് സമദാനി ഉല്‍ഘാടനം ചെയ്തു. ഡോ എം കെമുനീര്‍ എം.എല്‍.എ അധ്യക്ഷനായി. പികെ ഫിറോസ്, അഡ്വ.നൂര്‍ബിന റഷീദ്, നജീബ് കാന്തപുരം പ്രസംഗിച്ചു.

kpr

മനുഷ്യരുടെയാകെയും ഹിന്ദുക്കളെ വിശേഷിച്ചും നാണം കെടുത്തിയ സംഭവമാണ് കശ്മീരിലുണ്ടായതെന്ന് രാമനുണ്ണി പറഞ്ഞു. ആസിഫയുടെ സംഭവത്തിലെ വേദനക്കൊപ്പം നിന്നാലേ എന്റെ വിഷു പൂര്‍ത്തിയാവുകയുള്ളൂ. ഐഎസ് ഇസ്‌ലാമല്ല എന്ന് മുസ്‌ലിംകള്‍ ബോര്‍ഡ് വെച്ചതുപോലെ ഈ കാപാലികര്‍ ഹിന്ദുക്കളല്ലെന്ന് പ്രഖ്യാപിക്കാന്‍ ഹൈന്ദവര്‍ മുതിരണം. കേരളത്തിലെ ക്ഷേത്രങ്ങളും ഇതിന്റെ പേരില്‍ ശുദ്ധികലശം നടത്തിയാലേ ഹൈന്ദവധര്‍മം പുലരുകയുള്ളൂ.

ഡല്‍ഹിയില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട സംഭവം കുറ്റകൃത്യം മാത്രമാണെങ്കില്‍ ഇവിടെ നിഷ്ഠൂര ബലാല്‍സംഗത്തെയും കൊലയെയും ഹൈന്ദവതയുടെ പേരില്‍ ലളിതവല്‍ക്കരിക്കാന്‍ ശ്രമം നടന്നു. പവിത്രമായ ക്ഷേത്രം മലിനമാക്കിയവരെ ന്യായീകരിക്കാന്‍ ഒരുങ്ങിയവര്‍ ഹിന്ദുവിന്റെ പേരിലാണ് സംസാരിച്ചതെന്നത് ഓരോ ഹൈന്ദവെനെയും നാണം കെടുത്തുന്നതാണ്. ഒരു സമൂഹത്തെ ഇല്ലാതാക്കുന്നതിന് അതിലെ ബാലികയെ ബലാല്‍സംഗം ചെയ്ത് കൊല്ലുകയെന്ന ഹീന കൃത്യത്തിലെത്തിയ വര്‍ഗീയത ഏത് മതക്കാരുടെ ഭാഗത്തുനിന്നായാലും അത് മതത്തിനും സംസ്‌കാരത്തിനും എതിരാണ്- രാമനുണ്ണി പറഞ്ഞു.

ആസിഫ സംഭവത്തില്‍ ഇന്ത്യയിലെ പൊതു സമൂഹം പ്രതികരിച്ച രീതി ആശാവഹമാണെ് അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഇതിനെ മൃഗീയമെന്ന് വിശേഷിപ്പിക്കരുത്. കാരണം മൃഗങ്ങള്‍ ഇങ്ങനെ ചെയ്യില്ല. കുതിരയെ അന്വേഷിച്ചുപോയപ്പോഴാണ് പെണ്‍കുട്ടിയെ കാപാലികര്‍ തട്ടിക്കൊണ്ടുപോയത്. ഉത്തരേന്ത്യയില്‍ ദലിത് പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്നത് അവര്‍ വെളിക്കിറങ്ങുമ്പോഴാണ്. വീടുകളില്‍ ശൗചാലയമില്ലെന്ന ദൈന്യാവസ്ഥ കൂടി അക്രമികള്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പിഞ്ചുകുഞ്ഞുങ്ങളോട് ഇത്തരം ക്രൂരത കാണിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കുന്ന നിയമം വേണമെന്ന് വനിതാലീഗ് ദേശീയ അധ്യക്ഷ അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. ആസിഫക്ക് വേണ്ടി കേസ് വാദിക്കാന്‍ പോലും അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം അഭിഭാഷകര്‍ രംഗത്തുവപ്പോള്‍ ദീപിക സിംഗ് എന്ന അഭിഭാഷകയുടെ ധീരമായ നടപടിയാണ് കേസില്‍ പുരോഗതിയുണ്ടാക്കിയത്. അവര്‍ സമൂഹത്തിന്റെ മുഴുവന്‍ ആദരവര്‍ഹിക്കുന്നുവെന്നും നൂര്‍ബിന പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
hindu should not support rss says kp ramanunni

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്