Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ മുന്നില്‍ വച്ച് എന്റെ ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെടും; മരിച്ച ശ്യാമിലിയുടെ ഡയറിക്കുറിപ്പ്

കൊച്ചി:ഭര്‍ത്താവ് തിരുവല്ല സ്വദേശി സഞ്ജു എന്ന ആശിഷിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഡയറിയില്‍ എഴുതി വെച്ച ശേഷമാണ് ഏപ്രില്‍ 25നു വൈകിട്ട് ശ്യാമിലി ഫാനില്‍ തൂങ്ങി മരിക്കുന്നത്. ആഴ്ചകള്‍ക്കു ശേഷം കണ്ടെടുത്ത ഡയറി ബന്ധുക്കള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്.

മേയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മല്‍സരിക്കാനിരിക്കെയായിരുന്നു ശ്യാമിലി ജീവനൊടുക്കിയത്. മരണം. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും കടുത്ത മാനസിക പീഡനമാണ് ഭര്‍തൃവീട്ടിലും പിന്നീടു സ്വന്തം വീട്ടില്‍ വന്നിട്ടും നേരിടേണ്ടി വന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

death

'ഞാന്‍ എന്തിനു മരിക്കണം, അയാള്‍ എന്താണ് എനിക്കു നല്ലതു ചെയ്തത്?' ഇടപ്പള്ളി പോണേക്കരയിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു ഹോക്കി താരം ശ്യാമിലി (26) എഴുതിയ ഡയറിയില്‍ ഇങ്ങനാണ് എഴുതിയത്.

'എന്റെ മുന്നില്‍ വച്ച് എന്റെ ഫ്രണ്ടുമായി സെക്‌സില്‍ ഏര്‍പ്പെടുകയും എന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യും. പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണം. നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്‌സ് വിഡിയോ കാണാന്‍ നിര്‍ബന്ധിക്കും.

വൃത്തികേടുകള്‍ പറയിപ്പിക്കും. ഞാന്‍ സാധാരണ നിലയിലാകുമ്പോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു സഞ്ജുവിനോടു വഴക്കിടും. സഞ്ജുവിന് എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു. സഞ്ജു എന്നെ നശിപ്പിച്ചു.' - ഇംഗ്ലിഷും മലയാളവും കലര്‍ത്തി ശ്യാമിലി എഴുതിയ 18 ലേറെ പേജുകളില്‍ ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ വിശദമായി പറയുന്നുണ്ട്. തന്റെ പേരില്‍ ഫേസ്ബുക്ക് പേജുണ്ടാക്കി പല പെണ്‍കുട്ടികളുമായും സഞ്ജു ചാറ്റു ചെയ്തിരുന്നതായും കുറിപ്പില്‍ പറയുന്നു.

മരിക്കുന്നതിന് ഒരു മാസം മുമ്പ് എഴുതിയതാണ് ഡയറിയിലുള്ള പല കാര്യങ്ങളും എന്ന് ശ്യാമിലിയുടെ സഹോദരി ഷാമിക പറയുന്നു. ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. സഞ്ജു രാജ്യം വിടാന്‍ ഉള്ള സാധ്യത ഉണ്ടാകുമ്പോള്‍ തന്നെ പാസ്‌പോര്‍ട് പൊലീസ് തിരികെ നല്‍കി. സഹോദരി മരിക്കുമ്പോള്‍ ഇയാള്‍ നാട്ടില്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നാണു പൊലീസ് പറഞ്ഞിരിക്കുന്നത്.

ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര

നാലു വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനം നല്‍കണം എന്ന് ആവശ്യപ്പെട്ടു നിര്‍ബന്ധിച്ചു. ഗര്‍ഭിണിയായിരിക്കെ സ്‌കൂട്ടറില്‍ തിരുവല്ല വരെ കൊണ്ടു പോയത് ഗര്‍ഭഛിദ്രത്തിനു കാരണമായി. ഭര്‍തൃവീട്ടില്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ശാരീരികമായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം യാത്ര പോകാന്‍ നിര്‍ബന്ധിച്ചിരുന്ന വിവരം പറഞ്ഞിട്ടുണ്ടെങ്കിലും മറ്റുള്ളവരുമായി ശാരീരിക ബന്ധത്തിനു നിര്‍ബന്ധിക്കുന്നതു പോലെയുള്ള കാര്യങ്ങള്‍ ഡയറിയില്‍ നിന്നാണ് അറിഞ്ഞതെന്നും ഷാമിക പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+