കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിടക്കാന്‍ ഇടമില്ലാതെ തെരുവിലേയ്ക്ക് ഇറങ്ങേണ്ട അവസ്ഥയില്‍ മലയാള സിനിമ നടന്‍

Google Oneindia Malayalam News

കോഴിക്കോട്: ഇദ്ദേഹം ഒരു മുന്‍നിര നടനല്ല. പക്ഷേ മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഉള്‍പ്പടെ 130 ഓളം ചിത്രങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ആരാണ് ആ നടനെന്നല്ലേ രാജന്‍ പാടൂര്‍. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ നാടോടിക്കാറ്റിലെ ദാസനും വിജയനും വാങ്ങുന്ന പശുവിനെ കറക്കാന്‍ എത്തുന്ന ആ കറവക്കാരന്‍. പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച ഒരുപാട് കഥാപാത്രങ്ങള്‍ അദ്ദേഹം ഇതിനോടകം അഭിനയിച്ചു.

ചിരിപ്പിച്ച ഈ കലാകാരന്റെ ജീവിതത്തിന് പക്ഷേ ഇപ്പോള്‍ കണ്ണീരിന്റെ ഉപ്പുരസം മാത്രമേയുള്ളൂ. വാടക വീട്ടിലാണ് താമസം. ഏത് നിമിഷവും ഇവിടെ നിന്നും ഇറങ്ങിക്കൊടുക്കേണ്ട അവസ്ഥയാണ്. വീടൊഴിഞ്ഞാല്‍ തെരുവിലേയ്ക്ക് പോവുകയല്ലാതെ ഇദ്ദേഹത്തിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. കേരള കൗമുദിയാണ് രാജന്‍ പാടൂരിന്റെ ദുരിത കഥ പുറംലോകത്തെ അറിയിച്ചത്.

ദുരിത ജീവിതം

ദുരിത ജീവിതം

നെല്ലിക്കോട്ടെ തറമ്മേല്‍ എന്ന വാടക വീട്ടിലാണ് രാജന്റെ താമസം. അഞ്ച് വര്‍ഷമായി സിനിമയില്‍ ഒരു ചെറിയ വേഷമെങ്കിലും കിട്ടിയിട്ട്. വാടക വീട് ഈ മാസം 30 ന് മുമ്പ് ഒഴിയണമെന്ന് ഉടമ പറഞ്ഞ് കഴിഞ്ഞു. 2500 രൂപയാണ് ഇപ്പോള്‍ വാടകയായി നല്‍കുന്നത്. ഈ തുകയ്ക്ക് മറ്റൊരു വീട് ഇതുവരേയും ലഭിച്ചിട്ടില്ല

പെന്‍ഷന്‍

പെന്‍ഷന്‍

താരസംഘടനയായ അമ്മയില്‍ നിന്നും പ്രതിമാസം പെന്‍ഷനായി 5000 രൂപ രാജന് ലഭിയ്ക്കുന്നുണ്ട്. പക്ഷേ കിഡ്‌നി രോഗിയും പ്രമേഹരോഗിയുമായ ഇദ്ദേഹത്തിന് മരുന്ന് വാങ്ങാന്‍ പോലും 7000 രൂപ വേണം.

സിനിമകള്‍

സിനിമകള്‍

130 ഓളം സിനിമകളില്‍ വേഷമിട്ടു ഈ നാടക കലാകാരന്‍. നാടോടിക്കാറ്റിലെ കറവക്കാരന്റെ വേഷം നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയില്‍ ബോംബ് വില്‍ക്കാന്‍ നടക്കുന്ന കഥാപാത്രം എന്നിവയാണ് പാടൂരിനെ ശ്രദ്ധേയനാക്കിയ കഥാപാത്രങ്ങള്‍

ആകെയുണ്ടായിരുന്ന സ്ഥലം

ആകെയുണ്ടായിരുന്ന സ്ഥലം

നാല് സെന്റ് സ്ഥലവും വീടുമായിരുന്നു ആകെ സമ്പാദ്യം. ആറ് പെണ്‍മക്കളാണ് ഇദ്ദേഹത്തിന്. ആറാമത്തെ മകളേയും വിവാഹം കഴിപ്പിച്ചയച്ചതോടെ ആ വീടും നഷ്ടമായി. അങ്ങനെ അഞ്ച് വര്‍ഷമായി വാടകവീടുകളില്‍ താമസം തുടങ്ങി.

പണം വേണം

പണം വേണം

ചേവായൂരില്‍ മൂന്ന് സെന്റ് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇവിടെ ഒരു വീട് പണിയണം. പക്ഷേ പാടൂര്‍ നിസ്സഹായനാണ്‌

English summary
Homeless Malayalam Actor seeks help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X