കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി ക്യാന്റീനില്‍ നിന്നു വാങ്ങിയ കഞ്ഞിയില്‍ അട്ട

  • By Sruthi K M
Google Oneindia Malayalam News

നെടുമങ്ങാട്: ജില്ല ആശുപത്രിയില്‍ നിന്നും വാങ്ങിയ കഞ്ഞിയില്‍ എന്തോ ഒരു കറുത്ത സാധനം. നോക്കുമ്പോള്‍ ഒരു അട്ട. എലിയും ഉറുമ്പും പല്ലിയും ഒക്കെ കേട്ടിട്ടുണ്ട്. അട്ടയെ കിട്ടുന്നത് ഇതാദ്യമായിരിക്കാം. പരിതാപകരം തന്നെ കാര്യം. ജില്ല ആശുപത്രി വനിത ക്യാന്റീനില്‍ നിന്നും വാങ്ങിയ കഞ്ഞിയിലാണ് നല്ല വെന്ത അട്ടയെ കിട്ടിയത്.

പനവൂര്‍ സ്വദേശി മസൂദ് ബാഖവി തന്റെ കുട്ടികള്‍ക്കു വാങ്ങിയ കഞ്ഞിയിലാണ് അട്ടയെ കണ്ടത്. എന്നാല്‍ ക്യാന്റീന്‍ ജീവനക്കാരോട് ഇയാള്‍ പരാതിപ്പെട്ടപ്പോള്‍ കഞ്ഞി വാങ്ങിയ ആള്‍ തന്നെ അട്ട ഇട്ടതാണെന്ന് പറഞ്ഞ് ജീവനക്കാര്‍ പരിഹസിക്കുകയാണുണ്ടായത്. ഇതോടെ പ്രശ്‌നം വഷളായി. ഒടുവില്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

gruel

ഇതിനുമുന്‍പും ആശുപത്രി ക്യാന്റീനിനെക്കുറിച്ച് പരാതികള്‍ ഉണ്ടായിരുന്നു. വൃത്തിഹീനമായ ചുറ്റുപാടിലാണ് ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. പഴയ കെട്ടിടം ഇതുവരെ പുതുക്കി പണിതിട്ടുമില്ല. ക്യാന്റീനിലെ മലിനജലം പോലും ഒഴുക്കി കളയാനുള്ള സംവിധാനങ്ങള്‍ ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടില്ല എന്നതാണ് അവസ്ഥ.

ക്യാന്റീനിലെ അഴുക്കു ജലം ആശുപത്രി റോഡിലേക്കാണ് ഇപ്പോള്‍ ഒഴുകി എത്തുന്നത്. ആശുപത്രിയില്‍ എത്തുന്ന ആയിരക്കണക്കിന് രോഗികള്‍ക്കും കൂടെയെത്തുന്നവര്‍ക്കും ആശ്രയം ഈ ക്യാന്റീനാണ്. ശുചിത്വമില്ലാത്ത ഈ ക്യാന്റീന്‍ പുതുക്കി പണിയണമെന്ന ആവശ്യം കാലങ്ങളായി ഉന്നയിച്ചതാണ്.

എന്നാല്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. നേരത്തെ ഇവിടെ നിന്നും വിതരണം ചെയ്ത ഉരുളക്കിഴങ്ങ് കറിയില്‍ ചത്ത തേളിനെ കിട്ടിയിരുന്നു. പ്രശ്‌നം രൂക്ഷമായപ്പോള്‍ ഹെല്‍ത്ത് വിഭാഗം ക്യാന്റീനിലെത്തി പരിശോധന നടത്തി.

English summary
The customer received food gruel with leech containers from Hospital canteen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X