ഭക്ഷണം കഴിക്കാനെത്തിയവർക്ക് ഹോട്ടൽ ജീവനക്കാരുടെ മർദ്ദനം; രണ്ട് പേർക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തിയവർക്ക് ജീവനക്കാരുടെ മർദ്ദനം. സംഭവത്തിൽരണ്ട് പേർക്ക് പരിക്കേറ്റതിനെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി: സംഘർഷത്തിൽ ഒരു മരണം, അക്രമത്തിന് പിന്നിൽ ഫേസ്ബുക്ക് പോസ്റ്റ്!!

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പേരാമ്പ്രയിലെ ഗ്രാന്റ് ഹൗസ് സ്ഥാപനത്തിലെ ജീവനക്കാരായ എരവട്ടൂരിലെ ബി നിൽ, സുജേഷ് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്ക് പറ്റിയത്.ഭക്ഷണം കഴിക്കാനായി കൈതക്കൽ അലൈൻ ഹോട്ടലിൽ എത്തിയ ഇരുവരും ആറ് പാർസൽ ഉൾപ്പെടെ ഭക്ഷണത്തിന് ഓർഡർ ചെയ്തു.

hotel

അര മണിക്കൂറിലധികം ഇരുന്നിട്ടും ഭക്ഷണം ലഭിച്ചില്ല. ഇവർക്ക് ശേഷം വന്നവർക്ക് ഭക്ഷണം നൽകുകയും പല തവണ ഹോട്ടൽ ജീവനക്കാരോട് തിരക്കുകയും ചെയ്തു. എന്നാൽ നേരത്തെ ബുക്ക് ചെയ്തവർക്കാണ് ഭക്ഷണം നൽകിയതെന്നും കുറച്ചു കൂടി താമസമെടുക്കുമെന്നും പറഞ്ഞു.


എന്നാൽ സ്ഥാപനത്തിൽ നിന്ന് നിശ്ചിത സമയത്തിന്റെ ഇടവേളയിൽ ലഭിക്കുന്ന ഭക്ഷണ സമയം കഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോൾ ഇവർ കാഷി ലിരിക്കുന്നയാളോട് വിഷയം അവതരിപ്പിച്ച് പുറത്തിറങ്ങി ബൈക്കിൽ പുറപ്പെടാൻ ശ്രമിക്കുമ്പോൾ ഹോട്ടലിലെ സപ്ലൈക്കാരായ ജീവനക്കാർ എത്തി മർദ്ദിക്കുകയായിരുന്നു.പരിക്കേറ്റ ഇരുവരേയും ഹോട്ടലിൽ വന്നവരാണ് ആശുപത്രിയിൽ എത്തിച്ചത്.

ഇരുവരുടെയും പരാതിയിൽ പോലീസ് കേസെടുത്തു.നേരത്തെയും പല തവണയായി ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരുമായി അടിപിടി ഉണ്ടായിട്ടുണ്ടെന്ന് പരാതിയുണ്ട്.

English summary
hotel management attacked cutomers;2 have hurted

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്