ഫ്‌ളാറ്റില്‍ നിന്ന് വീണ് ജോലിക്കാരി മരിച്ച സംഭവം; ദുരൂഹത നീക്കണമെന്ന അവശ്യവുമായി വനിത കമ്മിഷന്‍
തിരുവനന്തപുരം; കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ജോലിക്കാരി വീണുമരിച്ച സംഭവത്തില്‍ വനിത കമ്മിഷന്റെ ഇടപെടല്‍. സംഭവത്തില്‍ ദുരൂഹത നീക്കണമെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.
നിലവില്‍ കേസുമായി ബന്ധപ്പെട്ട് ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് വനിത കമ്മിഷന്‍ വിമര്‍ശനമായി ചൂണ്ടിക്കാട്ടിയത്. പൊലീസ് ഈ കേസില്‍ പുനരന്വേഷണം നടത്താന്‍ തയാറാവണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ഫ്‌ളാറ്റില്‍ വീട്ടു ജോലി ചെയ്‌ത് വരികയായിരുന്ന തമിഴ്‌നാട് സേലം സ്വദേശിനി രാജകുമാരി (55) ആണ് ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കൊച്ചിയിലെ നഗര മധ്യത്തിലെ ഫ്‌ളാറ്റിലായിരുന്നു കുമാരി ജോലി ചെയ്‌തിരുന്നത്.
കുമാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ട്.
ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുമാരി മരിച്ചതെന്ന് പറയുമ്പോള്‍ അതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ കേസില്‍ ഗൗരവമായ അന്വേഷണം നടത്തണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണ ചുമതലയുള്ള എറണാകുളം സെന്‍ട്രല്‍ സിഐയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിത കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.ഫാളാറ്റിലെ മറ്റ് താമസക്കാരോട് സംസാരിച്ച് വിശഗമായ മൊഴി രേഖപ്പെടുത്താനും വിവരങ്ങള്‍ തേടാനുമുള്ള ശ്രമത്തിലാണ് വനിത കമ്മിഷന്‍. അടുത്ത ദിവസം തന്നെ വിവരശേഖരമം നടത്തും