പുഴയില്‍ ചാടിയ ഭര്‍തൃമതി പൊങ്ങിയത് കാമുകന്റെ വീട്ടില്‍; വട്ടംകറങ്ങി പോലീസും ഫയര്‍ഫോഴ്‌സും...

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  വിവാഹം കഴിഞ്ഞാൽ മരണമെന്ന് ജ്യോത്സൻ, ഒടുവിൽ കമിതാക്കൾ ജീവനൊടുക്കി | Oneindia Malayalam

  തൊടുപുഴ: കാണാതായ ഭര്‍തൃമതിയായ യുവതിക്ക് വേണ്ടി വ്യാപക തിരച്ചില്‍. സമീപത്തെ പുഴയില്‍ ചാടിയെന്ന് കരുതി പോലീസും ഫയര്‍ഫോഴ്‌സും കുതിച്ചെത്തി. ഏറെ നേരം തിരഞ്ഞിട്ടും കണ്ടില്ല. ഭര്‍തൃവീട്ടുകാരുമായി പിണങ്ങിയ ശേഷമാണ് യുവതിയെ കാണാതായത്. അതുകൊണ്ടുതന്നെ പുഴയില്‍ ചാടിയോ എന്ന സംശയം ബലപ്പെട്ടു. പക്ഷേ, പോലീസ് മറ്റുവഴിക്കും അന്വേഷണം തുടങ്ങി. ഇതില്‍ നിന്ന് ചില തുമ്പുകള്‍ കിട്ടി. ലഭ്യമായ സൂചനകളില്‍ പിടിച്ചുനീക്കിയ അന്വേഷണം ഫലം കണ്ടു. ഒടുവില്‍ യുവതിയെ കണ്ടെത്തി. പുഴയില്‍ നിന്നല്ല. കാമുകന്റെ വീട്ടില്‍ നിന്ന്. ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടംകറക്കിയ യുവതിയുടെ അപ്രത്യക്ഷമാകലിന് കാരണം പ്രണയമായിരുന്നു. പുഴയിലെ തിരച്ചിലിന് കാമുകനും ഉണ്ടായിരുന്നുവെന്നതോര്‍ത്ത് നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണിപ്പോള്‍...

  തിരച്ചിലും പരാതിയും

  തിരച്ചിലും പരാതിയും

  ഇടുക്കി രാജകുമാരിയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചയാണ് പൂപ്പാറയിലെ ബന്ധുവീട്ടില്‍ നിന്ന് യുവതിയെ കാണാതായത്. പന്നിയാര്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ടോ എന്ന് സംശയിച്ചു നാട്ടുകാര്‍. താലിമാല അടക്കമുള്ള ആഭരണങ്ങള്‍ വീട്ടില്‍ ഊരിവച്ച ശേഷമാണ് അപ്രത്യക്ഷമായത്. വിവരം പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചു. കുതിച്ചെത്തിയ സംഘം വ്യാപക തിരിച്ചില്‍ തുടങ്ങി. ഒപ്പം നാട്ടുകാരും ചേര്‍ന്നു. പുഴയില്‍ മൂന്ന് കിലോമീറ്ററോളം ദൂരത്തില്‍ തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്തിയില്ല. ഇതോടെ ആശങ്ക വര്‍ധിച്ച വീട്ടുകാര്‍ പോലീസില്‍ രേഖാമൂലം പരാതി സമര്‍പ്പിച്ചു. പോലീസ് മറ്റുവഴിക്കും അന്വേഷണം ആരംഭിച്ചു.

  ഭര്‍തൃവീട്ടുകാരെത്തി

  ഭര്‍തൃവീട്ടുകാരെത്തി

  ഏഴ് മാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. മധുര സ്വദേശിയായിരുന്നു ഭര്‍ത്താവ്. എന്നാല്‍ രണ്ടുമാസം മുമ്പ് വീട്ടിലെത്തിയ യുവതി തിരിച്ചുപോയില്ല. ഇതോടെ പ്രശ്‌നമായി. ഭര്‍തൃവീട്ടില്‍ നിന്ന് തിരിച്ചെത്തിയ യുവതി പൂപ്പാറയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പന്നിയാര്‍ പുഴയോട് ചേര്‍ന്ന വല്യമ്മയുടെ വീട്ടിലേക്ക് താമസം മാറി. അതിനിടെ കഴിഞ്ഞദിവസം മധുരയിലെ ഭര്‍തൃവീട്ടുകാര്‍ യുവതിയെ തിരഞ്ഞെത്തി. പ്രശ്‌നങ്ങളെല്ലാം പറഞ്ഞുതീര്‍പ്പാക്കി മധുരയിലേക്ക് പോകാന്‍ തീരുമാനിച്ചു. അതിനിടെയാണ് ഞായറാഴ്ച പുലര്‍ച്ചെ യുവതിയെ കാണാതായത്.

  കാമുകന്റെ വീട്ടില്‍

  കാമുകന്റെ വീട്ടില്‍

  ആഭരണങ്ങളെല്ലാം വീട്ടില്‍ തന്നെയുണ്ടായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ ചാടിയോ എന്ന സംശയം ബലപ്പെട്ടത്. പിന്നീട് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സുമെല്ലാം ചേര്‍ന്ന് പുഴയില്‍ തിരച്ചിലായിരുന്നു. അതിനിടെ പോലീസിന് ചില സൂചനകള്‍ ലഭിച്ചു. യുവതിക്ക് പ്രണയമുണ്ടായിരുന്നുവെന്ന് ചിലരെ ചോദ്യം ചെയ്തപ്പോഴാണ് വിവരം കിട്ടിയത്. കാമുകനെ കുറിച്ച് പോലീസ് അന്വേഷിച്ചു. പൂപ്പാറ സ്വദേശി നവിനായിരുന്നു കാമുകന്‍. യുവതിയെ കാണാതായതറിഞ്ഞ് തിരച്ചില്‍ നടത്താന്‍ മുന്നിട്ടിറങ്ങിയവരുടെ കൂട്ടത്തില്‍ നവിനുമുണ്ടായിരുന്നു. പ്രണയത്തെ കുറിച്ച് വിവരം ലഭിച്ച ശാന്തമ്പാറ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് ഈ വഴിക്ക് അന്വേഷിച്ചു. നവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കാണാതായ യുവതി വീട്ടിലുള്ള കാര്യം അറിഞ്ഞത്. കാമുകനെ പോലീസ് വിരട്ടിവിട്ടു.

  നടിക്ക് പ്രത്യേക കോടതി വേണം, വനിത ജഡ്ജി, രഹസ്യ വിചാരണ... ദിലീപിന് വേണ്ടത് ദൃശ്യങ്ങൾ; കോടതിയിൽ...

  ഷുഹൈബ് വധത്തില്‍ സര്‍ക്കാരിന് ആശ്വാസം; സിബിഐക്ക് സ്‌റ്റേ, പത്രവാര്‍ത്ത മാത്രം കണക്കിലെടുക്കാവോ?

  എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം; ഒരു കോടി കോപ്പികള്‍ വിറ്റ മഹാത്ഭുതം!! വീല്‍ചെയറില്‍ വിരിയിച്ച വസന്തം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Disappeared Woman gets in Boyfriend house in Idukki

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്