'അന്‍വര്‍ സാമൂഹ്യദ്രോഹിയാണ് എന്നായിരുന്നില്ലേ അന്ന് നിങ്ങള്‍ പറഞ്ഞത്?'; മാധ്യമങ്ങളോട് ഗോവിന്ദന്‍
തിരുവനന്തപുരം: പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാരിനേയും ഇടതുപക്ഷത്തേയും തകര്‍ക്കാമെന്ന വ്യാമോഹമാണ് മാധ്യമങ്ങള്‍ക്ക് എന്ന് സിപിഎം സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന്‍. കേരളത്തില്‍ എന്ത് പ്രശ്‌നം വന്നാലും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും എതിരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളും ഇതിന് പിന്തുണ നല്‍കുകയാണ് എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
'അന്‍വറിന്റെ പരാതിയെ കുറിച്ച് പറയുന്ന മാധ്യമങ്ങള്‍ നേരത്തെ അന്‍വറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. എല്ലാ കാലത്തും അന്‍വറിനെ കുറിച്ച് ഇങ്ങനെയല്ല പറഞ്ഞിരുന്നത് എന്ന് എല്ലാവര്‍ക്കും മനസിലാകണമല്ലോ. നിങ്ങള്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധത ഓരോന്നിലും ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഒരു സാംപിള്‍ പറയാനാണ്.

കേരളത്തിന്റെ പരിസ്ഥിതി തകര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടത്തുന്ന ഏറ്റവും പിന്തിരിപ്പനായ രാഷ്ട്രീയക്കാരനാണ് അന്‍വര്‍ എന്നാണ് നിങ്ങള്‍ പറഞ്ഞത്. അങ്ങനെ മറന്ന് പോകേണ്ട കാര്യമില്ല. വളരെ വിദൂരമായ കാലത്തില്‍ പറഞ്ഞതുമില്ല. സമീപകാലത്ത് വന്ന ചര്‍ച്ചയാണ് ഞാന്‍ പറയുന്നത്. സാമൂഹ്യദ്രോഹി എന്ന തരത്തിലുള്ള പ്രതിവാദനത്തിനായിരുന്നു പൊതുവില്‍ മാധ്യമങ്ങള്‍ അന്ന് ആ പദം ഉപയോഗിച്ച് അന്‍വറിനെ പരിചയപ്പെടുത്തിയത്.
അത്തരത്തില്‍ മാധ്യമങ്ങള്‍ ചിത്രീകരിച്ച അന്‍വറിന് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. അവരുടെ പരാതികളെ ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരായി ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇത് മനസിലാക്കി മുന്നോട്ട് കൊണ്ടുപോകണം. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി എന്നത് കൊണ്ട് മാത്രമാണ് അന്‍വറിനെ അന്നവര്‍ എതിര്‍ത്തത്.
അന്‍വര്‍ പിന്തുണയ്ക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുമെന്നാണ് അവസാനവും പറഞ്ഞിട്ടുള്ള കാര്യം. മുഖ്യമന്ത്രിയെ പൂര്‍ണവിശ്വാസമുണ്ട് എന്ന് അദ്ദേഹത്തെ കണ്ട ശേഷം അന്‍വര്‍ പ്രസ്താവിച്ചപ്പോള്‍ അതുവരെ മാധ്യമങ്ങള്‍ അദ്ദേഹത്തെ ചിത്രീകരിച്ച രീതി മാറ്റി. എത്ര വേഗമാണ് മാറുന്നത്. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗമായി അന്‍വറിനെ എങ്ങനെയാണ് ഉപയോഗിക്കാന്‍ പറ്റുക മാധ്യമങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.
ബ്രാഞ്ച് സമ്മേളനങ്ങളെ കുറിച്ചും ഇത്തരത്തില്‍ തെറ്റായ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റി വെക്കാന്‍ പാടില്ല എന്നൊന്നും ചട്ടമില്ല. പ്രാദേശികമായ വല്ല വിഷയവും വന്നാല്‍ മാറ്റി വെക്കും. സംസ്ഥാന സെക്രട്ടറിയുടെ നാടാണ് എന്നതൊന്നുമല്ല അതിന് നോക്കുന്നത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ തീരാന്‍ ഇനിയും ഒരു മാസത്തോളം സമയമെടുക്കും. 100 ശതമാനം അംഗങ്ങളും പങ്കെടുത്താണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്തുന്നത്.
ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പുതിയ അംഗങ്ങളെ പ്രവചിക്കുന്നത പോലുള്ള അസബന്ധങ്ങളും നടക്കുന്നുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങളില്‍ നടക്കുന്ന കാര്യങ്ങളെ സാമാന്യവത്കരിക്കുകയാണ്,' എംവി ഗോവിന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications