ശകുന്തളയെ കൊന്നത് വാടകവീട്ടില്‍ വെച്ച്... പിന്നീട് ചെയ്തത് ഇങ്ങനെ!!
തൃപ്പൂണിത്തറ ഉദയംപേരൂര്‍ സ്വദേശി കെഎസ് ശകുന്തളയെ കൊന്ന് വീപ്പയ്ക്കുള്ളിലാക്കിയതിന്‍റെ രഹസ്യം തേടി പോലീസ്.കൊലപാതകം നടത്തിയത് മകളുടെ കാമുകനായ എരൂര്‍ സ്വദേശി അജിത്താണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും സജിത്തിനേയും പിന്നീട് മരിച്ചതായി കണ്ടെത്തിയതാണ് പോലീസിനെ കുഴക്കുന്നത്. ഇതിനിടയില്‍ ശകുന്തളയുടെ മകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന നിഗമനത്തില്‍ മകളെ നുണപരിശോധനയ്ക്ക് വിധേയമാക്കാനുള്ള സാധ്യതയും പോലീസ് തേടുന്നുണ്ട്.

കൊലപാതകം നടത്തിയത് ഇങ്ങനെ
ശകുന്തളയെ വാടക വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പൂജാമുറിയില്‍ സൂക്ഷിച്ചെന്നും അവിടെവെച്ച് തന്നെ വീപ്പയ്ക്കുള്ളില്‍ ആക്കി കോണ്‍ക്രീറ്റ് നിറച്ച് സൂക്ഷിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. കുറച്ച് ദിവസം മൃതദേഹം വീപ്പയ്ക്കുള്ളില്‍ സൂക്ഷിച്ചതിന് ശേഷമാണ് കായലില്‍ കൊണ്ടുപോയി തള്ളിയത്. ഇതിനിടെ മകള്‍ വാടക വീട് ഒഴിയുകയാണെന്ന് വീട്ട് ഉടമസ്ഥനെ അറിയിച്ചു. വീടൊഴിഞ്ഞപ്പോള്‍ വന്ന സാധനങ്ങളുടെ അവശിഷ്ടങ്ങളും മെറ്റലും കട്ടകളുമാണ് വീപ്പയ്ക്കുള്ളില്‍ നിറച്ചത്. ബാക്കി വന്ന അവശിഷ്ടങ്ങള്‍ എല്ലാം സജിത്ത് നീക്കം ചെയ്തിരുന്നു.

അഞ്ച് പേര്‍ നിരീക്ഷണത്തില്‍
വീപ്പയെടുത്ത് കായലില്‍ തള്ളാന്‍ സജിത്തിനെ സഹായിച്ച അഞ്ച് പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരങ്ങള്‍ അറിയുന്നത്. അതേസമയം ഇവര്‍ക്ക് കൊലയില്‍ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. ഇതിനിടെ ശകുന്തളയുടെ മകളുടെ മുന്‍കാല ജീവിതത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മുഖ്യപ്രതിയായ സജിത്ത് ഹൃദയാഘാതം വന്ന് മരിച്ചതാണെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും സജിത്തിന്‍റെ പോക്കറ്റില്‍ കണ്ടെത്തിയ സൈനേഡ് പോലീസിനെ കുഴയ്ക്കുന്നുണ്ട്.അതേസമയം സജിത്ത് എങ്ങനെയാണ് ശകുന്തളയെ കൊന്നതെന്നകാര്യത്തിലും വ്യക്തത വരാന്‍ ഉണ്ട്.

അവിഹിതം മറച്ച് വെയ്ക്കാന്‍
പെരുമ്പാവൂരില്‍ ഭൂമി വിറ്റ് കിട്ടിയ പണം ശകുന്തളയുടെ കൈയ്യില്‍ ഉണ്ടായിരുന്നു. നേരത്തേ വിവാഹിതനായ സജിത്തിന് വിവാഹമോചിതയായ ശകുന്തളയുടെ മകള്‍ അശ്വതിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇത് ശകുന്തള എതിര്‍ത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം സജിത്തിന്‍റെ ഭാര്യയെ അറിയിക്കുമെന്നും ശകുന്തള നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാനും ശകുന്തളയുടെ കൈയ്യിലെ പണം തട്ടിയെടുക്കാനുമാണ് ശകുന്തളയെ കൊന്നതെന്നാണ് പോലീസിന്‍റെ നിഗമനം. അതേസമയം സജിത്ത് മരിച്ച സാഹചര്യത്തില്‍ പോലീസിന്‍റെ ആകെയുള്ള കച്ചിതുരുമ്പ് ശകുന്തളയുടെ മകള്‍ അശ്വതിയാണ്. അശ്വതിയുടെ കൊലപാതകത്തിലെ പങ്ക് വ്യക്തമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ കേസില്‍ എന്തെങ്കിലും വഴിത്തിരിവ് ഉണ്ടാകൂ.












Click it and Unblock the Notifications